Keli nandana

1993
Lyrics
Language: English

Keli nandana madhuvaniyil
Theril anayumorabhiramanaay
Oru rajakumaran orungi
Nava kumkuma sooryan unarannu
Priya seethamaanasame
Thukilunaroo thukilunaroo
(keli nandana)

Ooh ooh ooh oo o
Thanana thanana na thaaana thanana

Aayiram thozhimarum rathnamani bhooshakalum
Swayamvara mandapavum maalyavumorungi
Kalabhavum aninirayum kuravayumozhukukayay
Kuzhalum veenayumay kalamozhikal shruthibharamaay
Paadukayay nee unaruka unaruka devi
(keli nandana)

Aa aaa aaaaa aaaaaaaa aa

Mangala hrudayavum mukulitha karavumay
Sangama leela kaamanayode
Surabhila vanalathayil chumbana malarukalaay
Vidaran ini unaroo swaranadiyil thirayilakum
Ganavumaay nee unaruka unaruka devi
(keli nandana)
Language: Malayalam

കേളീനന്ദന മധുവനിയില്‍
തേരില്‍ അണയുമൊരഭിരാമനായ്
ഒരു രാജകുമാരനൊരുങ്ങി
നവ കുങ്കുമസൂര്യനുണര്‍ന്നു
പ്രിയസീതാമനസമേ തുയിലുണരൂ
തുയിലുണരൂ...

(കേളീനന്ദന)

ആയിരം തോഴിമാരും രത്നമണിഭൂഷകളും
സ്വയംവരമണ്ഡപവും മാല്യവുമൊരുങ്ങി
കളഭവുമണിനിരയും കുരവയുമൊഴുകുകയായ്
കുഴലും വീണയുമായ്...
കളമൊഴികള്‍ ശ്രുതിഭരമായ് പാടുകയായ് നീ
ഉണരുക ഉണരുക ദേവീ...

(കേളീനന്ദന)

മംഗളഹൃദയവും മുകുളിത കരവുമായ്
സംഗമലീലാകാമനയോടെ...
സുരഭില വനലതയില്‍
ചുംബനമലരുകളായ് വിടരാനിനിയുണരൂ
സ്വരനദിയില്‍ തിരയിളകും ഗാനവുമായ് നീ
ഉണരുക ഉണരുക ദേവീ...

(കേളീനന്ദന)
Movie/Album name: Ezhuthachan
Artists