ഇതിലേ നീ എന്തേ വന്നില്ലാ.. ഒരു കാറ്റിന്‍ കനവായ് മാഞ്ഞില്ലാ പറയാതെന്‍ പിറകില്‍ നിന്നില്ലാ.. അറിയാതെന്‍ നിഴലായ് ചേർന്നില്ലാ.. ഓ..നൂറു കിനാവുകള്‍ ഓ..നൂറു നിറങ്ങളായ് ഓമലേ.... ഇതിലേ നീ എന്തേ വന്നില്ലാ ഒരു കാറ്റിന്‍ കനവായ് മാഞ്ഞില്ലാ പറയാതെന്‍ പിറകില്‍ നിന്നില്ലാ അറിയാതെന്‍ നിഴലായ് ചേർന്നില്ലാ.. ഓ..നൂറു കിനാവുകള്‍ ഓ..നൂറു നിറങ്ങളായ്....
പകല്‍ മായും നേരത്തു് തിരയെണ്ണിത്തിരയെണ്ണി കടലോരത്തലയാന്‍ നീ വന്നില്ലാ... വെറുതെയെന്‍ മുടിയിഴയില്‍ വിരലോടിച്ചോടിച്ചു് പറയരുതാക്കാര്യം കാതില്‍ ചൊല്ലീല്ലാ വെയില്‍ ചായും കുന്നിന്മേല്‍ മഴ ചാറും നേരം മഴവില്ലിന്‍ പീലി പെറുക്കാനെത്തീലാ... ഒരു മുകിലിന്‍ മോഹങ്ങള്‍ അനുരാഗം ചൂടും ആകാശത്താഴ്വരയില്‍ നീ വന്നില്ലാ.. ഓ..നൂറു കിനാവുകള്‍ ഓ...നൂറു നിറങ്ങളായ് ഓമലേ.....
മൌനത്തിന്‍ ആഴത്തില്‍ അളവില്ലാ സ്വപ്‌നങ്ങള്‍ കൈക്കുമ്പിള്‍ നിറയെ കോരിയെടുക്കാം പ്രണയത്തിന്‍ നീലിമയില്‍ എന്തേ നീ വന്നില്ലാ എന്നോടൊത്തിതു വഴി നീ വന്നില്ലാ... ഒരു പൂവിന്നിഷ്ടങ്ങള്‍ കുളിര്‍ ചൂടും നേരം പുലര്‍മഞ്ഞിന്‍ തൂവലുമായ് നീ വന്നില്ലാ.. കിളിവാതില്‍ ചാരാതെ മിഴി രണ്ടും നീട്ടി എതിര്‍ വാനച്ചന്ദ്രിക പോല്‍ നീ നിന്നില്ലാ ഓ..നൂറു കിനാവുകള്‍ ഓ...നൂറു നിറങ്ങളായ് ജീവനേ...
ഇതിലേ നീ എന്തേ വന്നില്ലാ.. ഒരു കാറ്റിന്‍ കനവായ് മാഞ്ഞില്ലാ.. പറയാതെന്‍ പിറകില്‍ നിന്നില്ലാ അറിയാതെന്‍ നിഴലായ് ചേർന്നില്ലാ... മിഴിയറിയാതെ....മൊഴിയറിയാതെ കരളുകളേതോ മധുരം തേടുമ്പോള്‍ ... ഓ..നൂറു കിനാവുകള്‍ ഓ...നൂറു നിറങ്ങളായ് ..
Movie/Album name: Manjupoloru Penkutti
Sentence Summary: The film revolves around a young woman and the emotional entanglements and relationships in her life, set against a rustic Kerala backdrop.
Song Credits: Music composed by Vidyadharan (Vidyasagar's associate); lyrics by Gireesh Puthenchery; sung by K. J. Yesudas and Sujatha Mohan.
Musical Style: Melodic filmi semi-classical, a gentle romantic duet with soft orchestration typical of early-2000s Malayalam cinema.
Raga Details: Not verifiable.
Key Artists Involved: Music director Vidyadharan; lyricist Gireesh Puthenchery; playback singers K. J. Yesudas and Sujatha Mohan; film directed by Suresh Unnithan.
Scene Context: A romantic duet picturized on the lead pair, expressing love and longing in a picturesque outdoor setting.