Neeharam

2022
Lyrics
Language: Malayalam

നീഹാരം പൊഴിയും വഴിയേ
പഴയൊരു പൂക്കാലം തിരികെ വരവായ്
ശ്രുതിയും ലയവും ഒരുപോല്‍ തഴുകും
സ്വരസാമജമായ് വിരിയും ഹൃദയം
സുഖശീതളമായ് ഒഴുകീ സമയം
നിന്‍ ആത്മാവിന്‍ വാത്സല്യപ്പാലാഴി
അലയിടുമരുവിയില്‍
ആരോമല്‍പ്പൂമീനായ് നീന്തുന്നു
ഒരുമനമഴകൊടു (നീഹാരം പൊഴിയും...)

നേരിന്റെ തീനാളമെന്നുള്ളിലേകുന്ന
സൂര്യാങ്കുരം നീയൊരാള്‍
താരാട്ടിന്‍ മായികമായൊരു ശ്രീരാഗം നീട്ടുന്ന
സാരംഗിയായ് വേറൊരാള്‍
ആനന്ദമായ് ഓരോ ദിനം
മായാതെയീ കൂടാകെയും
നിറസ്‌നേഹത്തിന്‍ മാലേയഗന്ധം
നിരി സനി ധപ മപ ധനി (നീഹാരം പൊഴിയും...)

നീയെന്ന തേന്മാവില്‍ പൂന്തെന്നലായ് വന്നു
ചായുമ്പൊഴോ ബാല്യമായ്
നാത്തുമ്പിലേതൊരു പൂവിരലേകും നിലാവിന്റെ
പാല്‍ത്തുള്ളിയായ് നന്മയായ്
സായാഹ്നമായ് മാറുമ്പൊഴും
മായാതെയീ നീലാംബരം
ഇരുതാരങ്ങള്‍ മിന്നുന്ന ലോകം
നിരി ഗാ മാ ധാ നി (നീഹാരം പൊഴിയും...)
Movie/Album name: Aarattu [Neyyatinkara Gopante Aarattu]
Artists