മിഴിയാല്‍ നറുമിഴിയാല്‍ മൊഴിയുതിരുകയാണോ നീ നിഴലായ് കഴലകലും വഴി തിരയുകയാണോ നീ ഈ ചൂട് മലരികളില്‍ നിന്നോമല്‍ ചിരിയഴകില്‍ അലിയുന്നു മനസ്സിന്നാദ്യമായ് മൌനരാഗം അകലെ മാഞ്ഞുവോ ഇന്നേതോ സ്നേഹസാന്ധ്യ രാഗം പെയ്തുവോ
ആരോ ചുണ്ടില്‍ മൂളും സ്നേഹഗാനമെന്നും തെന്നലായി മെല്ലെ പുല്കവേ ആരും കാണാതെങ്ങോ നീ പകര്‍ന്ന സ്നേഹം നെഞ്ചിനുള്ളില്‍ ഉയിരായ് മാറവേ അനുരാഗം അകതാരില്‍ ഇഴപാകി നീയെന്നില്‍ കുളിരേകിയെങ്ങോ മായവേ ഞാനറിയാതെന്നുള്ളില്‍ നീ പകരുന്നു മോഹം മൌനരാഗം അകലെ മാഞ്ഞുവോ ഇന്നേതോ സ്നേഹസാന്ധ്യ രാഗം പെയ്തുവോ
കാണും നേരം മിഴിയില്‍ പെയ്തിറങ്ങി മോഹം താളമേകി കൊലുസ്സിന്‍ ഈണവും കാണാതോരോ നാളും പോയ് മറഞ്ഞ നേരം തേടുന്നു കണ്കള്‍ ശോകമായ് ഈ രാവില്‍ ഒളി തൂകും പൂര്‍ണേന്ദുവായ് നീയും മായാതെ ചിരി തൂകുന്നിതാ ഞാനറിയാതെന്നുള്ളില്‍ നീ നിറയുന്നു മൂകം മൌനരാഗം അകലെ മാഞ്ഞുവോ ഇന്നേതോ സ്നേഹസാന്ധ്യ രാഗം പെയ്തുവോ (മിഴിയാല്‍ )