ഹലേലുയ്യാ....ഹലേലുയ്യാ.... വാഴ്ത്തിടുന്നു നിന്നെ സ്തുതിച്ചിടുന്നു നിത്യം ഞാനെന്റെ യേശുവിനെ സ്തുതിച്ചിടുന്നു... സർവ്വവല്ലഭൻ അവൻ സർവ്വശക്തൻ എന്നെ കൈപിടിച്ചു നടത്തുന്ന കാരുണ്യരൂപൻ കാൽവരിയിൽ എനിക്കായ് ബലിയായവൻ മൂന്നാംനാൾ ഉയിർത്തെന്റെ രക്ഷയായി... മരണത്തിൽ നിന്നെന്നെ ഉയർത്തി നാഥൻ വേദനയിൽ കൈത്താങ്ങായ് നിന്ന ദേവൻ നീയല്ലാതിനിയൊരു രക്ഷയില്ലാ... ജീവന്റെ മാർഗ്ഗമായാരുമില്ലാ...(2)
കദനത്തിൻ കരകാണാക്കടലിൽ നിന്നും നിത്യമായ് കൈപിടിച്ചുയർത്തിയെന്നെ വേദനയിൽ നീർച്ചുഴിയിൽ മുങ്ങിടാതെ ആലംബമായവൻ അരികിൽ നിന്നു രോഗങ്ങൾ പീഡകൾ വലച്ചിടുമ്പോൾ ആശ്വാസമായവൻ കൂടെ നിന്നു... നന്ദിയേകുന്നു ഞാൻ വാഴ്ത്തിപ്പാടുന്നു യേശുനാഥനെ ഞാൻ സ്തുതിച്ചിടുന്നു.. നീയല്ലാതിനിയൊരു രക്ഷയില്ലാ... ജീവന്റെ മാർഗ്ഗമായാരുമില്ലാ...(2)
പാഴ്നിലമാകും എൻ മനസ്സിൽ നിത്യ- ജീവന്റെ വചനങ്ങൾ നീ ചൊരിഞ്ഞു... കളയേതുമില്ലാതെ വളർന്നിടുവാൻ കൃപയോടെ നീ വരമരുളെണമേ... മഗ്ദലനായിലെ പാപിനിയെ കൃപയാർന്നു നീ പരിശുദ്ധയാക്കി.... ജെറികോയിൽ അന്ധനു് കാഴ്ചയേകി ബക്സൈദായിൽ വിശക്കുവോർക്കപ്പമേകി നീയല്ലാതിനിയൊരു രക്ഷയില്ലാ... ജീവന്റെ മാർഗ്ഗമായാരുമില്ലാ...(2)
Movie/Album name: God For Sale - Daivam Vilpanaykku