തനന നാനനന തനന നാനനന ഉം..ഉം...ഉം..ഉം... ഉദയസന്ധ്യയിൽ ഉദയസന്ധ്യയിൽ അരികിൽ വന്നെന്നിൽ നീ പുലരിമഞ്ഞിന്റെ തരളസംഗീതമായ് (2) ഞാനറിയാതെന്നുള്ളിൽ ഒഴുകി കാലം നാമലിഞ്ഞൊന്നു ചേർന്നു തേൻ തേടിവന്നൊരു ശലഭം പോലെ നീ മറഞ്ഞങ്ങു ദൂരെ ദൂരെ (ഉദയസന്ധ്യയിൽ... )
ഞാൻ നിന്നുള്ളിലുണ്ടായിരുന്നു എന്നും സ്നേഹം പോലെയലിയും ശ്വാസമായ് (2) വിളി കേട്ടില്ലോമലേ ഹൃദയം തേങ്ങുമ്പോഴും നീ സ്വരസല്ലാപമായ് ഗാനം നിൻ ജീവനിൽ (ഉദയസന്ധ്യയിൽ... )
ഉം...ഉം..ഉം..ഉം.. ലലലാ ലാലാ....ലലലലാ തൂവെണ്ണിലാവ് പൂമുല്ല പോൽ പൊഴിഞ്ഞു നീലാമ്പലങ്ങൾ ഉള്ളിൽ വിരിഞ്ഞു (2) തേന്മാവിൻ കൊമ്പിലായ് കുയിലിന്നീണങ്ങൾ ഒഴുകി വിരഹാർദ്രം വിതുമ്പും നെഞ്ചിൻ നൊമ്പരം (ഉദയസന്ധ്യയിൽ...)
Movie/Album name: Prashna Parihaarashaala
Movie Summary
Prashna Parihaarashaala is a 2018 Malayalam film about a group of youngsters who run an informal problem-solving service, which draws them into complications beyond their control.