Madhuram Thirumadhuram

1990
Lyrics
Language: Malayalam

മധുരം തിരുമധുരം നിലാവേ
നിന്നോർമ്മയിൽ (2)
പൂമുല്ല പാട്ടുപോലെ തേൻമുല്ല കാറ്റു പോലെ
മുടിയിൽ തലോടുമോ ...
(മധുരം ....)

ആ... ആ... ആ.....
സ്വപ്നങ്ങൾ പൂമാരി പെയ്യും
സ്വർണ്ണമേഘമേ വരൂ..
സത്യങ്ങൾ സംഗീതമാക്കും
സാമഗാനമേ വരൂ (സ്വപ്‌നങ്ങൾ )
ഏതോ സ്വരമുഖം പുൽകും ശ്രുതിലയം
ഉലഞ്ഞു കാർകൂന്തളം
തേൻമുല്ല കാറ്റുപോലെ മുടിയിൽ
തലോടുമോ
(മധുരം ...)

മന്ത്രം മൗനങ്ങൾ ആക്കും
നിശാഗന്ധി പൂക്കളെ
മൗനം വാചാലമാക്കും
നിശാഗന്ധി പൂക്കളെ (മന്ത്രം )
എന്തും സുഗന്ധമായി എന്തും വസന്തമായി
എന്നും പ്രഭാതമായി
തേൻ മുല്ല കാറ്റ് പോലെ
മുടിയിൽ തലോടുമോ
(മധുരം... )

ആ... ആ.... ആ.... ആ...
നിൻ മുന്നിൽ നിമ്നോന്നതങ്ങൾ
നിശീഥങ്ങളായിതോ..
കണ്ണീരിൽ സങ്കീർത്തനങ്ങൾ
നിഷാദങ്ങളായിതോ (നിന്മുന്നിൽ )
കതിരിൻ പ്രഭാതമായി
അലിയും പ്രകാശമായി
തെളിഞ്ഞു സൂര്യോദയം
പൂമുല്ല കാറ്റുപോലെ മുടിയിൽ തലോടുമോ
(മധുരം..... )
Movie/Album name: Gazal
Artists