Ningalkkoru joli

1991
Lyrics
Language: English

Ba padhichu veetilirikkum penkodimaare
Ma jayichu rottil nirangum changaathimaare
Ningalkkoru joli udaneyoru joli
Anpathu roopa koduthaal
Peru register cheythaal
Avideyethum joli udaneyethum joli

Minnum maalem panayam vechu
Interview nu odenda
Veedum parambum theerezhuthi
Visa thattippil kurungenda
Ningalkkoru joli udaneyoru joli

Avideyivide alanju thirinju
Veruthe samayam kalayenda
Kaikkooli koduthittengum
Akkidiyonnum pattenda
Ningalkkoru joli udaneyoru joli
Language: Malayalam

ബി എ പഠിച്ചു വീട്ടിലിരിക്കും പെണ്‍കൊടിമാരെ
എം എ ജയിച്ചു റോട്ടില്‍ നിരങ്ങും ചങ്ങാതിമാരെ
നിങ്ങള്‍ക്കൊരു ജോലി ഉടനെയൊരു ജോലി
അന്‍പതുരൂപ കൊടുത്താല്‍ പേരു രജിസ്റ്റെര്‍ ചെയ്താല്‍
അവിടെയെത്തും ജോലി ഉടനെയെത്തും ജോലി

മിന്നും മാലേം പണയം വെച്ചു ഇന്റര്‍വ്യൂവിനു ഓടേണ്ട
വീടും പറമ്പും തീറെഴുതി വിസത്തട്ടിപ്പില്‍ കുരുങ്ങേണ്ട
നിങ്ങള്‍ക്കൊരു ജോലി ഉടനെയൊരു ജോലി

അവിടെയിവിടെ അലഞ്ഞുതിരിഞ്ഞു
വെറുതെ സമയം കളയണ്ടാ
കൈക്കൂലി കൊടുത്തിട്ടെങ്ങും
അക്കിടിയൊന്നും പറ്റണ്ടാ
നിങ്ങള്‍ക്കൊരു ജോലി ഉടനെയൊരു ജോലി
Movie/Album name: Irikku M.D. Akatthundu
Artists