Khaleefa (Kaavalaai Oraalu)

2026
Lyrics
Language: Malayalam

കാവലായ് ഒരാള് കരി കണ്ണ് കൊണ്ട് പാറ്
കാലമെന്ന വൻ കടൽ അത് വാണിടുന്ന സ്രാവ്
അന്ധകാര കാട് അതിലാണവൻ്റെ ദ്വീപ്
ചോര കൊണ്ട് കൂറ് വിധി ഏറ്റുവാങ്ങി

ഖലീഫാ നിന്നുടെ നീതി ഖലീഫാ നിന്നുടെ രീതി
പറക്കും നീയൊരു ഭീതി ഖലീഫാ നിന്നുടെ നീതി
ജനാബേ നീ അധികാരി ജ്വലിക്കും കണ്ണിലെ അഗ്നി
ജയിക്കാൻ പോണൊരു വാശി ഖലീഫാ നിൻ വരവായി
ചുവടെ രണഭൂമി മുകളിൽ മഴക്കാറ്
നരകമിത് ചൂടും കറുത്ത തലപ്പാവ്
എരിയും മരുഭൂവിൽ തെളിയും വെളിപാട്
തിരയും ഒരു ദൂരം തടിയും മടിതാണ്ടി
നരനായ് മണ്ണിൽ പിറന്ന നിമിഷം തന്നെ
പൊരുതി തുടങ്ങി ഏഴുകടല് കടന്നു ചെന്ന്
രണമായ് കാതിൽ ഇരമ്പും നിലച്ചു
കർമ്മഫലവും കുലച്ചു ഭരിച്ചു കുരുതിക്കളങ്ങൾ
ചുരികക്ക് ചുടുചോര തിരുമധുരം
ഇടക്ക് കടല് കടന്ന് പടവിരുന്ന് വരും
അപ്പോ നിൻ മിഴികളിൽ വിറകൊള്ളും മരണഭയം
നിൻ അധരങ്ങളിൽ അലയടിക്കും തിരുവചനം
ഇന്ന് കൊട്ടാരക്കെട്ടിൻ വട്ടത്തിൽ
പട്ടാള പാറാവിൻ ചട്ടം തൻ്റേടം കാട്ടാൻ മിറ്റത്ത്
തെമ്മാടി താറാവിൻ പറ്റം ധിക്കാരം കാട്ടും മച്ചാനും
മാളോര് പാതാളത്തെത്തും മുങ്ങാം കുഴിയിട്ടോ
കട്ടായം ഒറ്റാളിൽ പെട്ടാൽ അത്താഴം തുടക്കം
കുറിച്ചതൊട്ടു കുലുക്കം തട്ടിയിട്ടില്ല
തിടുക്കം പിടിച്ചു തളർത്തിയ തൊന്നു കുലക്കില്ല
തിളപ്പും തരിപ്പും അറിയിക്കാൻ ചിലർ മടിക്കില്ല
നുരയും പതയും നുരയ്ക്കും കുടിക്കും
കടിക്കില്ല ദുഷിച്ച നരകൾ വരച്ച വരക്ക്
കുറുകേ ഞാൻ ഉറുമി മുറുക്കി പിടിച്ചുഴറ്റി
കുടിക്കയായ് കിടപ്പും ഇടിപ്പും നിലയ്ക്കും നിമിഷം വരെ
ഒരു കിടക്ക വിരിപ്പിൻ സുഖവും എനിക്ക് രസിക്കില്ല
കാണാൻ നിന്നെ പാകമാക്കും കളിക്കാൻ മുട്ടല്ലേ
പിച്ചവെച്ച കളിയല്ല മച്ചാൻ ഒട്ടല്ലേ
ഇന്നല്ല വന്നള്ളായി പറഞ്ഞിട്ടല്ലേ
ആളെ കണ്ടാൽ പറയിനി പത്തേ പത്തല്ലേ
കാണാൻ നിന്നാൽ പാകമാകും കളിക്കാൻ മുട്ടല്ലേ
പിച്ചവെച്ച കളിയല്ല മച്ചാൻ ഒട്ടല്ലേ
ഇന്നല്ല വന്നള്ളായി പറഞ്ഞിട്ടല്ലേ
ആളെ കണ്ടാൽ പറയിനി പത്തേ പത്തല്ലേ
ആ നെഞ്ചില് കെട്ടിയ ചങ്ങല പൊട്ടണ
കണ്ണട തെല്ലിട വെട്ടല്ലേ മട്ടില് മട്ടില് മപ്പടി കിട്ടണ്
മുട്ടടി മുട്ടടി ഞെട്ടല്ലേ പാട്ടിന് വിട്ടൊരു എട്ടടി വീരനെ
കൊത്തണ മട്ടില് മുട്ടല്ലേ അത്തരം എത്തറ മന്തറ തന്തറ
വിദ്യകൾ ഇപ്പടി കാട്ടല്ലേ നെഞ്ചിലു കെട്ടിയ ചങ്ങല പൊട്ടണ്
കണ്ണിട തെല്ലിട വെട്ടല്ലേ മട്ടില് മട്ടില് മപ്പടി കിട്ടണ്
മുട്ടടി മുട്ടടി ഞെട്ടല്ലേ പാട്ടിന് വിട്ടൊരു എട്ടടി വീരനെ
കൊത്തണ മട്ടില് മുട്ടല്ലേ അത്തരം എത്തറ മന്തറ തന്തറ
വിദ്യകൾ ഇപ്പടി കാട്ടല്ലേ
Movie/Album name: Khalifa
Artists