Chooshanam ini janachooshanam ini Maaveli mannil ninnum maattanam Nammude chenchorayil oru Navajaathakeralam theerkkanam Alarivilichu alakadalakale Adimakalallini janakodi Ivarude chorayilividepponthum Navayugasundara kedaram
Kizhakku pulari...... Inquilaab zindaabaad
Language: Malayalam
ഇങ്ക്വിലാബ് സിന്ദാബാദ്
കിഴക്കുപുലരിച്ചെങ്കൊടി പാറി കിളികള്‍ പാടീ രണഗീതി പുഴയും കായലുമൊത്തുമുഴക്കി പുതിയൊരു വിപ്ലവരണഭേരി
പോയിടാം വേഗമണിചേര്‍ന്നിടാം ദൂരെ നവലോക കാഹളം കേട്ടുവോ പാരിതില്‍ ഇനി പരമര്‍ദ്ദനം പഴം കഥയാക്കി മാറ്റണം നാമിനി അവകാശങ്ങള്‍ പിടിച്ചുവാങ്ങാന്‍ അവശരുമാര്‍ത്തരുമണിചേര്‍ന്നു കാലില്‍ക്കാലം കെട്ടിപ്പൂട്ടിയ കാണാച്ചങ്ങലപൊട്ടിച്ചു
ചൂഷണം ഇനി ജനചൂഷണം ഇനി മാവേലിമണ്ണില്‍ നിന്നും മാറ്റണം നമ്മുടെ ചെഞ്ചോരയില്‍ ഒരു നവജാതകേരളം തീര്‍ക്കണം അലറിവിളിച്ചൂ അലകടലകലേ അടിമകളല്ലിനി ജനകോടീ ഇവരുടെ ചോരയിലിവിടെപ്പൊന്തും നവയുഗസുന്ദരകേദാരം കിഴക്കുപുലരി......... ഇങ്ക്വിലാബ് സിന്ദാബാദ്........