SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Pakalin chithayeriyum 2004
Pakalin chithayeriyum padinjaaran maanathu Kaliman kudamudaykkaan kaathu nilkkum kaarmukile..(pakalin ...) Palavattam peythu thornna perumazha kanneer kaavyam Swayam maranniniyuranguu manasse shaanthamaakuu Kathir nellu vilanja paadam kanniyil koythe theeruu Yavanika moodum neram kalivattam ninne theeruu..(kathir nellu...) Mannukondulla shilppam mannaay maanjadiyum Maanusha janmamellaam maayapol poymarayum(mannukondulla...) Maanusha janmamellaam maayapol poymarayum Pakalin chithayeriyum padinjaaran maanathu Kaliman kudamudaykkaan katthu nilkkum kaarmukile... Maranam prakrithi shareeraanaam Vikruthee jeevitham uchyathe budhai Aa.....aa.....aa....aa.... Karinkallin mathilakathu paazhkkinaril olichaalum Kaalam vannu vilikkumpol kandillennu parayaamo.. Mushinjoru vesham maatti puthumundu chutti varum Ushassinte poomukhathu ee thudikkunna dehiyellaam... Pakalin chithayeriyum padinjaaran maanathu Kaliman kudamudaykkaan kaathu nilkkum kaarmukile.. Palavattam peythu thornna perumazha kanneer kaavyam Swayam maranniniyuranguu manasse shaanthamaakuu Manasse shaanthamaakuu..... പകലിന് ചിതയെരിയും പടിഞ്ഞാറന്‍ മാനത്തു് കളിമൺ കുടമുടയ്ക്കാന്‍ കാത്തുനില്ക്കും കാർമുകിലേ..(പകലിന് ...) പലവട്ടം പെയ്തുതോര്‍ന്ന പെരുമഴക്കണ്ണീര്‍കാവ്യം സ്വയം മറന്നിനിയുറങ്ങൂ മനസ്സേ ശാന്തമാകൂ... കതിര്‍നെല്ലു വിളഞ്ഞ പാടം കന്നിയില്‍ കൊയ്തേ തീരൂ യവനിക മൂടുംനേരം കളിവട്ടം നിന്നേ തീരൂ..(കതിര്‍നെല്ലു...) മണ്ണുകൊണ്ടുള്ള ശില്പം മണ്ണായ് മാഞ്ഞടിയും മാനുഷജന്മമെല്ലാം മായപോല്‍ പോയ്മറയും (മണ്ണുകൊണ്ടുള്ള...) മാനുഷജന്മമെല്ലാം മായപോല്‍ പോയ്മറയും പകലിന് ചിതയെരിയും പടിഞ്ഞാറന്‍ മാനത്തു് കളിമണ്കുടമുടയ്ക്കാന് കാത്തുനില്ക്കും കാർമുകിലേ... മരണം പ്രകൃതി....ശരീരാണാം വികൃതീ ജീവിതം ഉച്യതേ ബുധൈ ആ.....ആ.....ആ.....ആ..... കരിങ്കല്ലിന് മതിലകത്തു് പാഴ്ക്കിണറില്‍ ഒളിച്ചാലും കാലം വന്നു വിളിക്കുമ്പോള്‍ കണ്ടില്ലെന്നു പറയാമോ മുഷിഞ്ഞൊരു വേഷം മാറ്റി പുതുമുണ്ടു ചുറ്റി വരും ഉഷസ്സിന്റെ പൂമുഖത്തു് ഈ തുടിക്കുന്ന ദേഹിയെല്ലാം... പകലിന് ചിതയെരിയും പടിഞ്ഞാറന്‍ മാനത്തു് കളിമൺ കുടമുടയ്ക്കാന്‍ കാത്തുനില്ക്കും കാർമുകിലേ.. പലവട്ടം പെയ്തുതോര്‍ന്ന പെരുമഴക്കണ്ണീര്‍കാവ്യം സ്വയം മറന്നിനിയുറങ്ങൂ മനസ്സേ ശാന്തമാകൂ... മനസ്സേ ശാന്തമാകൂ.......
Movie/Album name: Ee Snehatheerathu (Saamam)
Artists