ശാഖാ നഗരത്തില്‍ ശശികാന്തം ചൊരിയും ശാരദ പൗര്‍ണമീ.. എന്റെ താന്തമാം ശയനമന്ദിരം എന്തിനു നീ തുറന്നൂ..എന്തിനു നീ തുറന്നൂ ശാഖാ നഗരത്തില്‍ ശശികാന്തം ചൊരിയും ശാരദ പൗര്‍ണമീ
അവളുടെ അരമണി കല്യാണി പാടും ആനന്ദ മാളികയില്‍ (അവളുടെ..) പ്രാസാദമുല്ലകള് പൂകൊണ്ടുമൂടും പല്ലവശയനത്തില് .. നീ കൊണ്ടു പോകൂ ചന്ദ്രോപലങ്ങള് പതിച്ച നിന് നീരാളങ്ങള്‍ ശാഖാ നഗരത്തില്‍ ശശികാന്തം ചൊരിയും ശാരദ പൗര്‍ണമീ
അവളുടെ ഓര്‍മകള്‍ നാളമായ് പൂക്കും മണ്‍വിളക്കെന്‍ ഹൃദയം (അവളുടെ..) ആമുഗ്ദ്ധഹാസം പൂക്കളായ് വിടരും ആരാമമെന്‍ മുറ്റം.. നീ കൊണ്ടുപൊകൂ നിന് വിരിമാറില്‍ പൊഴിയുമീ നെടുവീര്‍പ്പുകള്‍
ശാഖാ നഗരത്തില്‍ ശശികാന്തം ചൊരിയും ശാരദ പൌര്‍ണ്ണമീ
Movie/Album name: Kaathirunna Nimisham
Movie Summary:Kaathirunna Nimisham (1978) is a Malayalam film directed by P. Chandrakumar in which a young woman's life is upended by tangled family circumstances, romance, and sacrifice as she waits for a decisive moment in her life.