Veedaayaal Vilakku

1965
Lyrics
Language: English

Veedaayaal vilakkuvenam
Vilakkinnu thiri venam
Vaathilkkal koluthivaykkaan
Valakilungana kaivenam

Chuttum kulam venam
Chenthaamara venam
Swapnam kanduranguvaan
Koottuvenam

Kaarkoonthal kettaathe kulicheeran
Maaraathe
Kaalathe unarthuvaan
Thozhi venam

Mothirakkai neetti
Mohathin madhurangal
Chodichu medikkaanaaluvenam
Muthaniyaramani kilukile
Kilungenam
Muttathu kochukaal poovidenam
Language: Malayalam

വീടായാൽ വിളക്കുവേണം
വിളക്കിന്നു തിരിവേണം
വാതിൽക്കൽ കൊളുത്തിവയ്ക്കാൻ
വളകിലുങ്ങണ കൈവേണം...വേണം (വീടായാൽ)

ചുറ്റും കുളം വേണം
ചെന്താമര വേണം
സ്വപ്നം കണ്ടുറങ്ങുവാൻ
കൂട്ടുവേണം
സ്വപ്നം കണ്ടുറങ്ങുവാൻ
കൂട്ടുവേണം ...വേണം (വീടായാൽ)

കാർകൂന്തൽ കെട്ടാതെ കുളിച്ചീറൻ മാറാതെ
കാലത്തെയുണർത്തുവാൻ
തോഴി വേണം
കാലത്തെയുണർത്തുവാൻ
തോഴി വേണം..വേണം (വീടായാൽ)

മോതിരക്കൈ നീട്ടി
മോഹത്തിൻ മധുരങ്ങൾ
ചോദിച്ചു മേടിക്കാൻ ആളു വേണം
ചോദിച്ചു മേടിക്കാൻ ആളു വേണം...വേണം

മുത്തണിയരമണി കിലുകിലെ
കിലുങ്ങേണം
മുറ്റത്തു കൊച്ചുകാൽ പൂവിടേണം
മുറ്റത്തു കൊച്ചുകാൽ പൂവിടേണം (വീടായാൽ)
Movie/Album name: Chettathi
Artists