ചന്ദനമുല്ലയ്ക്കന്തി കൊടുത്തൊരു മുത്തു പതിച്ചൊരു പൂത്താലികളാൽ കരളിൽ മോഹപ്പൂക്കളമിട്ടു നാം കനവിൽ സ്നേഹത്തിങ്കളുദിച്ചു ഹൃദയം നന്മയിൽ മുങ്ങിയുണർന്നു നാമറിയാതീ കൈയിൽ നിറഞ്ഞൂ ഭാഗ്യം നിനവിൽ ഉറക്കനെ മാടിവിളിച്ചെൻ അരികിൽ വന്നു തലോടിയുണർത്തി പൊൻപണമിന്നീ കൈയിലു വെയ്ക്കാൻ വന്നൂ ദൈവം ഇനി ജോറായി ചെത്തിയൊന്നു പറക്കാം ബൈക്കിൽ ഈ ലോകം ചുറ്റി വരാം (ചന്ദനമുല്ലയ്ക്കന്തി...)
കാറായ കാറൊക്കെ വാങ്ങും നാമിനി നാടായ നാടെല്ലാം കാണും സില്ലുമാറിൽ നിന്നോരു കിന്നാരം ചൊല്ലിക്കൊണ്ടനുരാഗ നാടകമാടും പടച്ചോൻ നൽകിയ പൊരുളിലെനിക്കൊരു കൂരയുയർത്തേണം കൂരയിലങ്ങനെ സുൽത്താനേപ്പോൽ അന്തിയുറങ്ങേണം സിനിമാനായികയാകും നാളെ രേവതിയാകും ഞാൻ എന്റെ മനസ്സിൽ പ്രാണേശ്വരനെ സ്വന്തമാക്കും ഞാൻ (ചന്ദനമുല്ലയ്ക്കന്തി...)