പോയ് വരൂ തോഴീ .. പ്രാണസഖീ നീ പോയ് വരൂ ജീവസഖീ നീ പോയ് വരൂ ഭാവി മുന്നിൽ പൂ വിരിച്ചു പ്രാണസഖീ നീ പോയ് വരൂ ജീവസഖീ നീ പോയ് വരൂ
കനകരഥമായ് പ്രണയവീഥിയിൽ കാത്തു നില്പൂ കാമുകൻ പ്രാണസഖീ നീ പോയ് വരൂ ജീവസഖീ നീ പോയ് വരൂ
സ്മരണയുടെ അലയാഴി തന്നിൽ മുങ്ങിയോരെൻ കണ്ണുകൾ (സ്മരണയുടെ...) നിന്റെ മുന്നിൽ കാഴ്ച വെയ്പൂ രണ്ടു തുള്ളി കണ്ണുനീർ പ്രാണസഖീ നീ പോയ് വരൂ ജീവസഖീ നീ പോയ് വരൂ
കദനം തന്നുടെ ചെളിയിൽ നിന്നും ഹൃദയം നേടിയ മുത്തുകൾ (കദനം തന്നുടെ...) എന്റെ മിഴികൾ കാഴ്ച വെയ്പൂ രണ്ടു തുള്ളി കണ്ണുനീർ പ്രാണസഖീ നീ പോയ് വരൂ ജീവസഖീ നീ പോയ് വരൂ...
Movie/Album name: Prapancham
Movie Summary: Prapancham (1971) is a Malayalam film centered on a man's journey through life's struggles and relationships, exploring themes of love and loss.
Song Credits: Music composed by M. K. Arjunan; lyrics by Sreekumaran Thampi; sung by K. J. Yesudas.
Musical Style: Melancholic semi-classical film song with a contemplative, pathos-laden melody typical of early 1970s Malayalam cinema.
Raga Details: Information not available.
Key Artists Involved: M. K. Arjunan (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer).