വെണ്ണക്കല്ലിൽ നിന്നെകൊത്തീ വെള്ളിപ്പൂന്തിങ്കൾ കണ്ണിൽ കണ്ണിൽ നാണിച്ചെത്തീ നക്ഷത്രപ്പക്ഷീ മെല്ലേ മെല്ലേ മുല്ലേ തരൂ മുന്നാഴിത്തേൻ എല്ലാമെല്ലാം നിന്നോടൊരു ചൊല്ലായ് ചൊല്ലാം (വെണ്ണക്കല്ലിൽ...)
ആരും കൊതിയ്ക്കണ നാടൻ കരിക്കിനെ നാണം കുണുങ്ങണ നറുവെണ്ണക്കുടത്തിനെ ആരാണ്ടൊരുവൻ കെണി വെച്ചു പിടിച്ചൊരു കല്യാണം അമ്മാനപ്പന്തലിട്ടത് നീലാകാശം കുരവയിടാൻ കൂടെ വന്നത് കുരുവിപ്പട്ടാളം ആരാവാരപ്പൂരം കാണാൻ ആര്യൻ പാടത്താരാണാരാണോ (വെണ്ണക്കല്ലിൽ..)