Thankappan Aasaanum [Parody]

2000
Lyrics
Language: Malayalam

തങ്കപ്പൻ ആശാനും അന്തപ്പൻ ആശാനും പിരിയാത്തൊരു കൂട്ടുകാരാ
എന്നും പുലർകാലെ സൂര്യനുദിച്ചാൽ ഇവരൊത്തു കൂടും ഒറപ്പാ
പോകും ഷാപ്പിലേക്ക് മോന്തും ഹാപ്പിയാകും
പിന്നെ കൈകാശ് മൊത്തത്തിൽ തീരുമ്പോൾ
ഇവർ പലിശക്ക് കാശെടുക്കും കള്ള് മൊത്തം വീശും
അന്തപ്പനാശാനും നമ്മടെ തങ്കപ്പനാശാനും നൈബേഴ്‌സാ കൂട്ടുകാരാ
ഇവർ പിരിയാത്തൊരു കൂട്ടുകാരാ

ചന്തയിൽ വന്നൊരു ദാദ വെല്ലുവിളിക്കും നേരം
തങ്കപ്പനെത്തിടുന്നു പിന്നാലെ അന്തപ്പനെത്തിടുന്നു
തങ്കപ്പൻ പൊക്കിയെടുത്തു അന്തപ്പൻ കൂമ്പിനിടിച്ചു
ദാദ കരഞ്ഞുവല്ലോ അയ്യയ്യോ ഓടി മറഞ്ഞുവല്ലോ
കൊട്ടേഷൻകാരാണേ ഇവരിപ്പോ നാട്ടില് സ്റ്റാറാണേ
റോഡിലിറങ്ങിയെന്നാൽ പെണ്ണുങ്ങൾ ഇടുക്കിലൊളിച്ചിരിക്കും
എന്നും ഇവർ ഷാപ്പിൻ്റെ തൊട്ടാണ് നാടിന് മുത്താണ്
തങ്കപ്പൻ ആശാനും അന്തപ്പൻ ആശാനും പിരിയാത്തൊരു കൂട്ടുകാരാ
ഇണപിരിയാത്തൊരു കൂട്ടുകാരാ

തങ്കപ്പൻ വാങ്ങിയ ഫുള്ള് അന്തപ്പൻ ഓസിയെടുത്ത്
ഒറ്റക്കടിച്ചുവല്ലോ അന്തപ്പൻ നിപ്പനടിച്ചുവല്ലോ
തങ്കപ്പൻ തപ്പി നടന്നു അന്തപ്പൻ ആർത്തു ചിരിച്ചു
ആടി നടന്നിടുന്നു അന്തപ്പൻ വട്ടം ചവിട്ടിടുന്നു
കാര്യം മനസ്സിലായി തങ്കപ്പന് രോഗം മനസ്സിലായി
ഓടിയടുത്തു ചെന്ന് അന്തപ്പനെ വട്ടം പിടിച്ചു വെച്ചു
ഇവർ രണ്ടും തമ്മിൽ തല്ലായി ചൂടൻ തല്ലായി
തങ്കപ്പനാശാനും അപ്പറത്തെ അന്തപ്പനാശാനും
ഇപ്പേ കണ്ടാലോ തല്ലുമൊറപ്പാ
നാട്ടുകാരോ ഇത് കണ്ട് മടുത്തു ചിലനേരം കൊണ്ട് മടുത്തു
നാട്ടാർ സംഘടിച്ചു പിന്നെ കാത്തിരുന്നു
ഇവർ രണ്ടും തമ്മിൽ തല്ല് കൂടുമ്പോൾ
അവർ കുറുവടിയും കൊണ്ടുവന്ന് രണ്ടിനേയും പൂശി
തങ്കപ്പൻ ആശാനും അന്തപ്പൻ ആശാനും പിരിയാത്ത കൂട്ടുകാരാ
ഇനിയൊരിക്കലും കുടിക്കത്തില്ലെന്ന്
അവർ രണ്ടും ഒത്ത് പറഞ്ഞു
അവർ സത്യമിട്ടുകൊണ്ട് പറഞ്ഞു
Movie/Album name: Puli Pidicha Pulivaal

Movie Summary: Puli Pidicha Pulivaal is a Malayalam comedy film centred on a naive young man and the comedic troubles that ensue from his romantic pursuit and encounters with a cunning woman.

Song Credits: Sung by Nadirshah; a parody track from the film's soundtrack.

Musical Style: Comedy parody number with a folk-inspired, humorous tone.

Key Artists Involved: Nadirshah (singer/composer associated with the track); the film starred Jayaram.


Artists