തുളസിപ്പൂ ചൂടിയ കാർമുകിൽ വേണിയിൽ വിരലോടിച്ചവനെന്നെ മാറോടു ചേർത്തു ഇടനെഞ്ചിൻ താളത്തിൽ ആയിരം കഥ ചൊല്ലി രാവിൽ കുളിരിൽ ചേർന്നുറങ്ങി ചന്ദ്രിക വാനിൽ ഒളി തൂകി (പൂമുല്ലക്കാവിൽ...)
ചുണ്ടത്തു മൂളുന്ന പൊൻമുളംതണ്ടുമായ് അരയന്നത്തോണിയിൽ വന്നു ദേവൻ എന്റെ ചൊടി പൂവിലെ പൂന്തേൻ നുകർന്നവൻ അകലെ അകലെ പോയ് മറഞ്ഞു താരകൾ മിഴിനീർ തൂകി വിണ്ണിൽ (പൂമുല്ലക്കാവിൽ...)