Itha Puthu Pulari Veyililorithal
2012
Ithaa...puthu pulari veyililorithal
Naathumpu neetti...
Ithaa...nava kirana viralukalathil
Aadyaaksharangal...
Arulidunnu neele
Kuriyidunnu neele..
Aa prakrithi geetham moolaanaay
Nee poraamo....
Ee irulpaadam keri
Ithaa...puthu pulari veyililorithal
Naathumpu neetti...
Ithaa...nava kirana viralukalathil
Aadyaaksharangal...
Arivukal nukaruvaan
Hridayameliyoru kumpilaay
Vazhikalil thiriyumaay
Irulil olimalar vitharidaam
Amrithamozhukidum amara vaanikal
Pakarnnaalum...
Namovaakam...namovaakam...
Prabhaa naalame....
Akakkannil theliyu nee...
Theliyu theliyuu nee...
Ithaa...puthu pulari veyililorithal
Naathumpu neetti...
Ithaa...nava kirana viralukalathil
Aadyaaksharangal...
Murivukal thazhukumaa
Sukhada sheethala sparshamaay
Mozhikalil kalarumaa
Nanavil azhakukal uyiridaan
Chiraku kudayumoranagha nimishamaay
Unarnnaalum....
Namovaakam...namovaakam...
Prabhaa naalame....
Akakkannil theliyu nee...
Theliyu theliyuu nee...
(ithaa...puthu pulari...)
ഇതാ...പുതുപുലരി വെയിലിലൊരിതൾ
നാത്തുമ്പു നീട്ടി...
ഇതാ...നവകിരണ വിരലുകളതില്‍
ആദ്യാക്ഷരങ്ങള്‍...
അരുളിടുന്നു നീളെ...
കുറിയിടുന്നു നീളെ..
ആ പ്രകൃതിഗീതം മൂളാനായ്
നീ പോരാമോ....
ഈ ഇരുൾപ്പാടം കേറി
ഇതാ...പുതുപുലരി വെയിലിലൊരിതൾ
നാത്തുമ്പു നീട്ടി...
ഇതാ...നവകിരണ വിരലുകളതില്‍
ആദ്യാക്ഷരങ്ങള്‍...
അറിവുകള്‍ നുകരുവാന്‍
ഹൃദയമെളിയൊരു കുമ്പിളായ്
വഴികളില്‍ തിരിയുമായ്
ഇരുളിലൊളിമലര്‍ വിതറിടാം
അമൃതമൊഴുകിടും അമരവാണികള്‍
പകര്‍ന്നാലും...
നമോവാകം...നമോവാകം...
പ്രഭാനാളമേ....
അകക്കണ്ണില്‍ തെളിയു നീ...
തെളിയു തെളിയൂ നീ...
ഇതാ...പുതുപുലരി വെയിലിലൊരിതൾ
നാത്തുമ്പു നീട്ടി...
ഇതാ...നവകിരണ വിരലുകളതില്‍
ആദ്യാക്ഷരങ്ങള്‍...
മുറിവുകള്‍ തഴുകുമാ
സുഖദ ശീതള സ്പര്‍ശമായ്
മൊഴികളില്‍ കലരുമാ
നനവിലഴകുകള്‍ ഉയിരിടാൻ
ചിറകുകുടയുമൊരനഘനിമിഷമായ്
ഉണര്‍ന്നാലും....
നമോവാകം...നമോവാകം...
പ്രഭാനാളമേ....
അകക്കണ്ണില്‍ തെളിയു നീ...
തെളിയു തെളിയൂ നീ...
(ഇതാ...പുതുപുലരി...)
Movie/Album name: Last Bench
Artists