വെളുവെളുത്തൊരു പെണ്ണു്...ലാലാല്ല ലാ... കുടികുടിച്ചന്നു കള്ളു്...ലാലാല്ല ലാ... ആ മണ്‍കുടത്തിൽ മുഖം ചേർത്തു നീ... ആദ്യാനുരാഗം നുകർന്നീല്ലയോ... കുടികുടിച്ചൊരു നേരം...ലാലാല്ല ലാ... തുണ വിളിച്ചൊരു പെണ്ണേ...ലാലാല്ല ലാ... വെളുവെളുത്തൊരു പെണ്ണു്...ലാലാല്ല ലാ... കുടികുടിച്ചന്നു കള്ളു്...ലാലാല്ല ലാ...
വെള്ളം തൊടാത്തൊരു കള്ളേകി ഞാനിന്നു് ഉള്ളം കവർന്നോളു് ഉള്ളം തൊടാത്തൊരു കള്ളത്തിലൂടിന്നു വീണ്ടും വരുന്നോളു് എന്നാലും പെണ്ണേ.....നുണ പൊന്നായിപ്പോയേ... ഇനി എന്നാളും കൂടെയവൾ... കല്യാണം കൂടാൻ...ഇരു കൈയേകിത്തന്നേ... ഒരു കുന്നോളം പൊന്നേയവൾ... വെളുവെളുത്തൊരു പെണ്ണു്...ലാലാല്ല ലാ... കുടികുടിച്ചന്നു കള്ളു്...ലാലാല്ല ലാ...
ഏഴാം കടൽ താണ്ടി ഇങ്ങോട്ടു വന്നെന്റെ മാലാഖയായോളു് പൊന്നേകിടാനുള്ള താറാവു പോലെന്റെ പിന്നാലെ വന്നോളു് ചെമ്മാനത്തോളം ഇനി എന്നേയും കൂട്ടാൻ... വരും സഞ്ചാരി പ്രാവായവൾ...ലലല്ല ലലലാ... എന്നോടൊന്നാകാൻ...മണിമിന്നേകിക്കൂടാൻ... ഒടേ തമ്പ്രാൻ തന്നോളായവൾ....ലലല്ല ലലലാ...