സഖി നിന്റെ നീലമിഴികളിൽ കടലാഴമിന്നു കണ്ടു ഞാൻ അതിരാകെ മാഞ്ഞ മോഹമാം തെളിനീലവാനമായി ഞാൻ.... (സഖി നിന്റെ ...) പുതു മഞ്ഞുനീരിലാളുമീ പുലർകാലനാളമെന്ന പോൽ അനുരാഗമെന്റെ ജീവനിൽ ഉണരുന്നിതാ വിമൂകമായ്...
ചുണ്ടിണകൾ നിന്റെ പേരിൻ മന്ത്ര ജപമാലയായ്.. എൻ മിഴികൾ നിൻ സുഹാസം മിന്നും ഇരുപൊയ്കകൾ... വിരഹമുകിൽ വാടിയിൽ ഇന്ദ്രധനുസ്സായി നീ... ഒന്നു വരുകില്ലയോ...നിറമണിയുകില്ലയോ... സഖി നിന്റെ നീല മിഴികളിൽ തെളിനീലവാനമായി ഞാൻ.... പുതുമഞ്ഞുനീരിലാളുമീ പുലർകാലനാളമെന്ന പോൽ ഓ ഓ..ആ..അഹഹാ...ആ...
നിന്റെ വഴിതോറും ഏതോ മലർവാസമായി ഞാൻ... പുഞ്ചിരിയിൽ ഇന്ദ്രജാലം കണ്ടു കൊതികൊണ്ടു ഞാൻ... എൻ ഹൃദയതന്ത്രിയിൽ പ്രണയമഴ കൊണ്ടു നീ മന്ദ്രമധുരങ്ങളാം മഞ്ജരികൾ നെയ്തുവോ... സഖി നിന്റെ നീല മിഴികളിൽ കടലാഴമിന്നു കണ്ടു ഞാൻ... പുതു മഞ്ഞുനീരിലാളുമീ പുലർകാലനാളമെന്ന പോൽ... ങുഹു ഹൂ ഹും...ലല ലാല ലല്ലലാ...
Movie/Album name: Saamraajyam II - Son of Alexander