പൂവാനമേ....നീ വാ ചാരെ... കുളിരോളം ചിറകാര്‍ക്കും ശ്രീരാഗമായ്... കല്ലും പൂ ചൂടുമീ അരുവിയില്‍ പൂമേഘം മുഖം നോക്കും ഈ വേളയില്‍....(കല്ലും...) പൂക്കൈതയാടും നീര്‍ച്ചോല നീളെ പൂത്താലി തീര്‍ക്കും പൂര്‍ണ്ണിമ രാവില്‍ ഇതൾപ്പൂവു തേടും ഇളമാന്‍ പോലെ.... പൂവാനമേ..... പൂ മദമെന്നിലെന്നെന്നും കണിത്തൂവലായ് നീട്ടാൻ ചിരിപ്പൂവു നീ താ..കുളിർത്തേനുമായ് നിറത്താലി ചാർത്തീടുമോ.... ഉള്ളിൽ തേരോടുമെന്‍ കനവുകള്‍ പൂ ചൂടും മദം പെയ്യുമീ വേളയില്‍....
രാവിന്റെ കുളിരാട ഞൊറിയോടെ തളിർ നെയ്യുമീ രാഗത്തിന്‍ ചിരിമൂടും ഇതളോടെ അണിയിക്കുമോ നിറം ചൂടും മോഹങ്ങളില്‍ നിഴൽപ്പൂവു നീ ചൂടി വാ.... ഓ...എതിര്‍പ്പക്ഷി പാടുന്നൊരാ മദപ്പാട്ടു നീ പാടി വാ.... തെങ്ങിളം പൂവിന്‍ പൂക്കുലത്താളം മണിക്കാറ്റിലാടും മുളപ്പാട്ടുമായ് വാ.... പൂവാനമേ..... പൂ മദമെന്നിലെന്നെന്നും കണിത്തൂവലായ് നീട്ടാൻ ചിരിപ്പൂവു നീ താ...കുളിർത്തേനുമായ് നിറത്താലി ചാർത്തീടുമോ.... ഈ തേരോടുമെന്‍ കനവുകള്‍ പൂ ചൂടും മദം പെയ്യുമീ വേളയില്‍....
പൂവിന്റെ കൈയിൽ വീര്യം നുരയുന്ന പുളകങ്ങൾ നീ ഈ മെയ്യിൽ കുളിരൂറും സിരതോറും വിരിയിക്കുമോ പഴമ്പാട്ടിന്‍ ഈണങ്ങളില്‍ പകല്‍സ്വപ്നം നീ കണ്ടുവോ... ഓ...പ്രിയദേവന്‍ തേടുന്നൊരീ രതിരാഗം നീ മൂളിയോ... പൂരാടരാവില്‍ പൂര്‍ണ്ണിമപോലെ മണിച്ചെപ്പിനുള്ളില്‍ കുളിർച്ചന്ദനം താ.... (പൂവാനമേ.....)