Pottithakarnna Kinaavu (Bhargaveenilayam)

2023
Lyrics
Language: Malayalam

പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാലു കെട്ടി ഞാൻ
പട്ടുനൂലൂഞ്ഞാലു കെട്ടീ.. ഞാൻ (2)
(പൊട്ടിത്തകർന്ന)

കാലക്കടലിന്റെ അക്കരെയക്കരെ
മരണത്തിൻ മൂകമാം താഴ്‌വരയിൽ (2)
കണ്ണുനീർ കൊണ്ടു നനച്ചു വളർത്തിയ
കൽക്കണ്ട മാവിന്റെ കൊമ്പത്ത്‌
കൽക്കണ്ട മാവിന്റെ കൊമ്പത്ത്‌ (പൊട്ടിത്തകർന്ന)

ആകാശത്താരത്തിൻ നീലവെളിച്ചത്തിൽ
ആത്മാധിനാഥനെ കാത്തിരുന്നു (2)
സമയത്തിൻ ചിറകടി കേൾക്കാതെ
ഞാനെന്റെ അകലത്തെ ദേവനെ കാത്തിരുന്നു
അകലത്തെ ദേവനെ കാത്തിരുന്നൂ (പൊട്ടിത്തകർന്ന)
Movie/Album name: Neelavelicham
Artists