Manjaadikkunnile Praave [D]

1998
Lyrics
Language: Malayalam

മഞ്ചാടിക്കുന്നിലെ പ്രാവേ
മാരന്റെ വെള്ളരിപ്പൂവേ
വന്നല്ലോ മധുരിക്കും സ്വയംവര നാള്
വർണ്ണങ്ങൾ വലം വെക്കും പൂത്തിരുനാള്
മാർഗഴി തിങ്കളിലൊന്നിച്ചു കൂടാം
മാണിക്യക്കല്ലിന്റെ മോതിരം മാറാം
(മഞ്ചാടിക്കുന്നിലെ...)

കർപ്പൂര പുലരികൾ കൈകൂപ്പുമഴകിന്റെ
തൃക്കോവിൽനട തുറന്നു
പുഷ്പാഞ്ജലിക്കെന്റെ നക്ഷത്രം കവർന്നൊരു
സ്വപ്നത്തിൽ നീ പൊതിഞ്ഞു
മുല്ലപ്പന്തൽ കുടക്കീഴിൽ നീ പോരുമോ
അല്ലിയിതൾ തേൻ നൽകുമോ
മുത്തുമണി ചിലമ്പൊച്ച കാതോർക്കുമോ
മുന്നാഴി പൂ നൽകുമോ
ഒടുവിലീ നിമിഷവും ഒരു യുഗലഹരിയിലേകാന്ത
സംഗീതമായ് അലിയും അതിൽ നീ ഒഴുകും
(മഞ്ചാടിക്കുന്നിലെ...)

കല്യാണക്കുരുവികള്‍ കളകളം പൊഴിക്കുന്ന
കയ്യോന്നി പുഴക്കടവിൽ
നിർമ്മാല്യ തിടമ്പുപോൽ നീരാടി വരും നിന്റെ
പൊൻമേനി ഞാൻ തുടയ്ക്കാം
ചിപ്പിക്കുള്ളിൽ തിളങ്ങുന്ന മുത്തും തരാം
സിന്ദൂര പൊട്ടും തരാം
പത്തുപറ പവിഴം നിൻ ചുണ്ടിൽ തരാം
വാർതിങ്കൾ കിണ്ണം തരാം
നിറയുമീ മറവിയിൽ
ഒരു വനലതിക പോൽ മാകന്ദമേ
നിന്നിൽ ഞാൻ പടരും പുളകം വിരിയും
(മഞ്ചാടിക്കുന്നിലെ...)
Movie/Album name: Meenakshikalyaanam
Artists