Thalodi Marayuvathevide Nee

2026
Lyrics
Language: Malayalam

തലോടി മറയുവതെവിടെ നീ
വിമൂകമുരുകിടും അകലെ നീ
ഒരു ചെറുമലരിതൾ ഇവിടേകനായ്
മിഴി നിറയുമിതൊരു നദി പോലെയായ്
അകമാകെയുമൊരു നിനവായ്
തലോടി മറയുവതെവിടെ നീ
വിമൂകമുരുകിടും അകലെ നീ

മിണ്ടാതെ നെഞ്ചം വിതുമ്പിയോ
ഓരോരോ നേരം നിന്നെ തിരഞ്ഞുവോ
നീയെങ്ങോ പോയി മറഞ്ഞുവോ
നീയില്ലാതില്ല ഞാനിന്നറിഞ്ഞുവോ
ഉയിരിലെന്നും ഉറവ നീയേ
അകലെ അടരരുതേ...
തലോടി മറയുവതെവിടെ നീ
വിമൂകമുരുകിടും അകലെ നീ

നീയെന്തേ എന്നെ മറന്നുവോ
നീറുന്നെൻ ഉള്ളം കാണാതലഞ്ഞുവോ
നാമൊന്നായ് കാണും കിനാവുകൾ
നേരാകും മുന്നേ മണ്ണിൽ പൊലിഞ്ഞുവോ
ഹൃദയമൊന്നായ് ചിറകുനീർത്താം
പതിയെ പറന്നുയരാം

തലോടി മറയുവതെവിടെ നീ
വിമൂകമുരുകിടും അകലെ നീ
ഒരു ചെറുമലരിതൾ ഇവിടേകയായ്
മിഴി നിറയുമിതൊരു നദി പോലെയായ്
അകമാകെയുമൊരു നിനവായ്
തലോടി മറയുവതെവിടെ നീ
വിമൂകമുരുകിടും അകലെ നീ
Movie/Album name: Magic Mushrooms from Kanjikkuzhi
Artists