ചെറുപ്പക്കാരുടെ ചിരകാല മോഹങ്ങൾ ചിറകിട്ടടിക്കുന്ന പ്രായമല്ലേ എനിക്കും നിനക്കും സ്വപ്നശരങ്ങൾ കിടക്ക വിരിക്കുകയല്ലേ ഇന്നു കിടക്ക വിരിക്കുകയല്ലേ കാമുകന്മാരെല്ലാം കവികളായ് മാറുന്ന കാമസുരഭിയാം നേരമല്ലേ പുലരിയ്ക്കും പൂവിനും പുതിയ ഭാവങ്ങൾ തേടി നടക്കുകയല്ലേ എന്തോ തേടി നടക്കുകയല്ലേ (താരും തളിരുമിട്ട്...)
ആകാശപ്പൊയ്കയിലെ പൂന്തിങ്കൾ തോണിയിലെ ആരും അറിയാതുറങ്ങും പേടമാൻ പെണ്ണാളേ താഴത്തെ കാട്ടിലെ തളിർമരക്കൂട്ടിലെ താളമിട്ടു പാടുന്ന പൂങ്കുയിൽ പെണ്ണാളേ (താഴത്തെ കാട്ടിലെ...) അല്ല മാനല്ലേ നീ അല്ല മയിലല്ലേ നീ അല്ല കാട്ടിലെ പൈങ്കിളി നീ അല്ല പൂവല്ലേ നീ അല്ല തേനല്ലേ നീ അല്ല കാട്ടിലെ തേൻ വല്ലി മധുരമൂട്ടി വളർത്താൻ മനസ്സിലിട്ടു രസിക്കാൻ പൊന്മാനേ പുള്ളിമാനേ അങ്ങു പോരും ഞാൻ അമ്പിളിത്തോണിയിൽ നിന്റെ കൂടെ താമസിക്കും ഞാൻ ആ നിലാവിൻ പുഴകളെല്ലാം തുഴഞ്ഞീടും ഞാൻ അല്ല മാനല്ലേ നീ കാട്ടിലൊന്നിച്ചുറങ്ങാൻ പാട്ടുപാടി രസിക്കാൻ കണ്മണിയേ പെണ്മണിയേ അങ്ങുചേരും ഞാൻ കാടായ കാടെല്ലാം നിന്റെ കൂടെ പറന്നാടും ഞാൻ പൂവായ പൂവെല്ലാം നിന്റെ കൂടെ നുകർന്നീടും ഞാൻ