Oru Munthiri Neerinte Amrutham

2022
Lyrics
Language: Malayalam

ഒരു മുന്തിരിനീരിൻ്റെ അമൃതം നിറഞ്ഞൊരു നേരം....
ഒരു പാൽച്ചിരിയലിയുന്ന ചുണ്ടിൽ തിരഞ്ഞൊരു മധുരം....

മറുവാക്കു പറയാതെ ഒരു നോട്ടമെറിയാതെ അറിയാതെ നീ വന്ന വഴിയേ....
അനുയാത്രയറിയാതെ അനുവാദമില്ലാതെ അപരാഹ്നമെരിയുന്ന നേരം..
നീർമാതളങ്ങൾ കിനിയുന്ന ഗന്ധം
എന്നുള്ളിൽ ഹേമന്തമായി
ഇവൾ എന്നുള്ളിൽ ശരബിന്ദുവായി..

ഒരു മുന്തിരിനീരിൻ്റെ അമൃതം നിറഞ്ഞൊരു നേരം
ഒരു പാൽച്ചിരി അലിയുന്ന ചുണ്ടിൽ തിരഞ്ഞൊരു മധുരം...

മഴമുകിലൊളി തുകുന്ന വാനം...
തനു വിരലുകൾ എരിയുന്ന ജാലം..
കൺപീലിയിൽ നിറയുന്ന വർഷം..
കല്ലോലമായ്......

നീർമാതളങ്ങൾ കിനിയുന്ന ഗന്ധം
എന്നുള്ളിൽ ഹേമന്തമായി
ഇവൾ എന്നുള്ളിൽ ശരബിന്ദുവായി..
ഒരു പാൽച്ചിരി അലിയുന്ന ചുണ്ടിൽ തിരഞ്ഞൊരു മധുരം....

മറുവാക്കു പറയാതെ ഒരു നോട്ടമെറിയാതെ അറിയാതെ നീ വന്ന വഴിയേ....
അനുയാത്രയറിയാതെ അനുവാദമില്ലാതെ അപരാഹ്നമെരിയുന്ന നേരം..
നീർമാതളങ്ങൾ കിനിയുന്ന ഗന്ധം
എന്നുള്ളിൽ ഹേമന്തമായി
ഇവൾ എന്നുള്ളിൽ ശരബിന്ദു ആയി..

ഉം ഉം ഉം ഉം ഉം
ഉം ഉം ഉം ഉം ഉം...
Movie/Album name: Padma
Artists