Pathinaaru Vayassu [F]

1965
Lyrics
Language: English

Pathinaaru vayassukazhinjaal
Pulakangal poothu virinjaal
Pathivaayi penkodimaaroru
Madhuraswapnam kaanum oru
Madhuraswapnam kaanum

Swapnathil maanathunnnoru
Pushpa vimaanamirangum
Omanappoovukal choodi
Gopikamaare thedi
Ponnodakkuzhal naadavumaayoru
Poovamban orungivarum oru
Poovamban orungivarum

Swapnathil panineer puzhayude
Kalppadavinkalirikkum
Omana muralika oothum gopikal odikkoodum
Kanyakamaarude deviyeyingane
Kalyaana maalayidum
Kalyaana maalayidum avan maalayidum
Language: Malayalam

പതിനാറു വയസ്സു കഴിഞ്ഞാല്‍
പുളകങ്ങള്‍ പൂത്തു വിരിഞ്ഞാല്‍
പതിവായ് പെണ്‍കൊടിമാരൊരു
മധുരസ്വപ്നം കാണും ഒരു
മധുരസ്വപ്നം കാണും (പതിനാറു)

സ്വപ്നത്തില്‍ മാനത്തുന്നൊരു
പുഷ്പവിമാനമിറങ്ങും
ഓമനപ്പൂവുകള്‍ ചൂടി ഗോപികമാരേ തേടി
പൊന്നോടക്കുഴല്‍ നാദവുമായൊരു
പൂവമ്പനൊരുങ്ങിവരും ഒരു
പൂവമ്പനൊരുങ്ങിവരും (പതിനാറു)

സ്വപ്നത്തില്‍ പനിനീര്‍പ്പുഴയുടെ കല്പടവിങ്കലിരിക്കും
ഓമനമുരളികയൂതും ഗോപികളോടിക്കൂ‍ടും
കന്യകമാരുടെ ദേവിയെയിങ്ങനെ
കല്യാണമാലയിടും
കന്യകമാരുടെ ദേവിയെയിങ്ങനെ
കല്യാണമാലയിടും അവന്‍ മാലയിടും.
Movie/Album name: Chettathi
Artists