Shivagangaa Theerthamaadum

1981
Lyrics
Language: English

Shivagangaa theerthamaadum shubakanyake
Thirukalabham chaarthivarum indukanyake
Ee snehadhanyaykku sakhiyaayirikkoo
Ee premapoojaykku poo virikkoo
(shivagangaa)

Hemantha soundarya thejomayee ninte
Thaamara bandippoonchodiyithalil
Chumbanamudrakal arppichoo njaan
Sindoorappoorekha kurikkatte - njaan
Sindoorappoorekha kurikkatte
(shivagangaa)

Naanam nin naaleeka nayanangalil
Naalithalum melle mayakkumbol
Malleenilaavin madiyil kidathi
Manmadha lahariyaay maattum njaan - ninne
Manmadha lahariyaay maattum njaan
(shivagangaa)
Language: Malayalam

ശിവഗംഗാതീര്‍ത്ഥമാടും ശുഭകന്യകേ
തിരുകളഭം ചാര്‍ത്തിവരുമിന്ദുകന്യകേ
ഈ സ്നേഹധന്യയ്ക്കു സഖിയായിരിക്കൂ
ഈ പ്രേമപൂജയ്ക്കു പൂവിരിക്കൂ
(ശിവഗംഗാ)

ഹേമന്തസൗന്ദര്യ തേജോമയീ നിന്‍റെ
താമരബന്ദിപ്പൂഞ്ചൊടിയിതളില്‍
ചുംബനമുദ്രകള്‍ അര്‍പ്പിച്ചൂ ഞാന്‍
സിന്ദൂരപ്പൂലേഖ കുറിക്കട്ടേ
ഞാന്‍ സിന്ദൂരപ്പൂലേഖ കുറിക്കട്ടേ
(ശിവഗംഗാ)

നാണം നിന്‍ നാളീകനയനങ്ങളില്‍
നാലിതളും മെല്ലെ മയക്കുമ്പോള്‍
മല്ലീനിലാവിന്‍ മടിയില്‍ കിടത്തി
മന്മഥലഹരിയായ് മാറ്റും ഞാന്‍
നിന്നെ മന്മഥലഹരിയായ് മാറ്റും ഞാന്‍
(ശിവഗംഗാ)
Movie/Album name: Swarangal Swapnangal
Artists