Romapuriyile Raajaave

1984
Lyrics
Language: Malayalam

ഈജിപ്റ്റില്‍ വിരിഞ്ഞൊരു മാംസപുഷ്പം
ഇതിഹാസത്തിലെ രതിശില്പം
നൈല്‍നദിക്കരയിലെ സ്വപ്നപുത്രി
ഇവള്‍ നക്ഷത്രക്കണ്ണുള്ള കാമസര്‍പ്പം

റോമാപുരിയിലെ രാജാവേ (2)
എന്റെ പ്രേമോപഹാരങ്ങള്‍ സ്വീകരിക്കൂ
ചോര തിളയ്ക്കുമെന്‍ യൗവ്വനത്തില്‍
നീയൊരു സൂര്യനായി കത്തി നില്‍ക്കൂ (2)

ആന്റണി മാര്‍ക്കാന്റണി

അങ്ങയ്ക്കുവേണ്ടി തുടികൊട്ടുമെന്നിലെ
അന്തര്‍ദാഹത്തില്‍ നീ ലയിക്കൂ
(അങ്ങയ്ക്കുവേണ്ടി )
രാഗോത്സവത്തിന്റെ നാളിതല്ല
ഇന്നു ക്രീഡയ്ക്കും കേളിക്കും നേരമില്ല
(രാഗോത്സവത്തിന്റെ )

എവിടെ എവിടെയാ അടിമ
എന്‍ അന്തപ്പുരത്തിലേക്കവന്‍ വരട്ടെ

ടൈബര്‍ നദിയില്‍ വീണൊഴുകട്ടെ
ചെങ്കോലും കിരീടവും
(ടൈബര്‍ )
എന്നാവേശം പെയ്തൊഴിയട്ടെ (2)
നിന്‍ ചുടുചുംബനചൂടലയില്‍
ചൂടലയില്‍ ലാലലലാ ലാലലലാ

ക്ലിയോപാട്രാ

ദ്രോഹി
Movie/Album name: Annoru Raavil
Artists