മധുമയി നിന്‍മിഴിയോരം മദനനു സാഗരതീരം തിരയെഴുതുന്നു മധുരിത കാവ്യം (2) മദാലസ ചന്ദ്രികരാഗം പാടി മധുമയി (3) നിന്‍മിഴിയോരം മദനനു സാഗരതീരം
രാഗവസന്തം പീലി വിടര്‍ത്തിയ രാവൊരു ദേവമയൂരം ഭാന്‍സുരിയായി ഞാന്‍ പാടുന്നു നിന്‍ ഭാവമനോഹര ഗാനം എഴുതും രാവില്‍ നിന്‍ മൃദുമേനിയില്‍ അധരം കൊണ്ടൊരു പ്രണയ കഥ കുളിരു വിതറും രോമഹര്‍ഷമൊരു നവ ലാസ്യ ലഹരി പകരുമാര്‍ദ്ര സുഖ നിമിഷം
മധുമയി നിന്‍മിഴിയോരം മദനനു സാഗരതീരം
ചന്ദ്രിക തൂവിയ ചന്ദന ചാറില്‍ നീയൊരു മോഹ മരാളം എന്‍ വിരല്‍ ഒന്നു തൊട്ടാല്‍ പാടും സ്നേഹ വിപഞ്ജികയായി നീ രാഗിണി നിന്‍ മൃദു പദചലനങ്ങളില്‍ വെണ്‍പ്രാവിണയുടെ ചിറകടിയോ മൃദു മൃദംഗ ഹൃദയ താളം അരിയൊരു മധുര ലഹരി അണിയുമനഘ നടനലയം