പതിയെ പതിയെ വാതിൽ ചാരി ആരും കാണാതെ മഴവിൽ ചിറകാം കനവിൻ പ്രാവായ് വന്നു നീയെന്നിൽ മിഴികളിലായിരം പ്രണയനിലാവുമായ് നീ മെല്ലെ മെല്ലെ മെല്ലെ തഴുകുന്നു നിനവുകളായിരം നിറശലഭങ്ങളായ് ഞാൻ മെല്ലെ മെല്ലെ മെല്ലെ ഉയരുന്നു (പതിയെ..)
മൗനം പോലും കാതിൽ ഈറൻ തേനായ് മാറിയോ ഇടനെഞ്ചിൻ താളം തമ്മിൽ തമ്മിൽ ഒന്നായ് മാറിയോ കാണാനേരത്തെന്തേ എന്നും ഉള്ളം വിങ്ങിയോ അനുരാഗം നമ്മിൽ തുള്ളി തൂവും മഞ്ഞാകുന്നുവോ അറിയുന്നു നാം നമ്മളിൽ ഒരു വാക്കു മിണ്ടാതെ അലയുന്നു നാം ഒരു നോക്കു കാണാതെ പകലാകെയും നീയെൻ പൊൻവെയിൽ ഇരവാകെയും നീയെൻ വെണ്ണിലാ
നീലാകാശം താരം നീയായ് തോന്നും കൺകളിൽ ഒരു മേഘം പോലെ നിന്നിൽ ചേരാൻ പായും ഞാനിതാ നീയെൻ മെയ്യിൽ തൂവൽ പോലെ ചേർന്നേ നിൽക്കവേ കടലോരം ചായും സായംസന്ധ്യക്കേറെ ചാരുത നിറയുന്നു നാം പിന്നെയും മഴ പെയ്തു തോരാതെ മുറുകുന്നു നാം ഇന്നിതാ ഇഴ ചേർന്നു തീരാതെ പകലാകെയും നീയെൻ പൊൻവെയിൽ ഇരവാകെയും നീയെൻ വെണ്ണിലാ പതിയെ പതിയെ വാതിൽ ചാരി ആരും കാണാതെ മഴവിൽ ചിറകാം കനവിൻ പ്രാവായ് വന്നു നീയെന്നിൽ മിഴികളിലായിരം പ്രണയനിലാവുമായ് നീ മെല്ലെ മെല്ലെ മെല്ലെ തഴുകുന്നു നിനവുകളായിരം നിറശലഭങ്ങളായ് ഞാൻ മെല്ലെ മെല്ലെ മെല്ലെ ഉയരുന്നു