Vellithinkal

1993
Lyrics
Language: English

Vellithinkal poonkinnam thullithoovum
Ullinnullil thaalolam thaalam thedum
Kaanaappoomcheppile thenkaashikkunkumam
Ellolam nullinokkave (vellithinkal)

Kaverikkulirolam meyyaake peyyuvaan
Chellachenthamizheenam moolum thennal
Maaleyakkulirmanjin maattolum thoovalaal
Manjalthoomanamengum thookum neram
Neeyente lolalolamaamulppoovile
Mridudalangal madhukanangal thazhukumenno
(vellithinkal)

Nadodikkilipaadum naaverinneenavum
Nallomalkkudamenthum pullorpennum
Naalillam thodi neele meyum poovaaliyum
Peraalppoomkuda hoodum naagakkaavum
Naamthammilonnu cherumee yaamangalil
Azhakuzhinjum varamaninjum punarumenno
(vellithinkal)
Language: Malayalam

വെള്ളിത്തിങ്കള്‍ പൂങ്കിണ്ണം തുള്ളിത്തൂവും
ഉള്ളിന്നുള്ളില്‍ താലോലം താളം തേടും
കാണാപ്പൂംചെപ്പിലെ തെങ്കാശിക്കുങ്കുമം
എള്ളോളം നുള്ളിനോക്കവേ
(വെള്ളിത്തിങ്കള്‍)

കാവേരിക്കുളിരോളം മെയ്യാകെ പെയ്യുവാന്‍
ചെല്ലച്ചെന്തമിഴീണം മൂളും തെന്നല്‍
മാലേയക്കുളുര്‍‌മഞ്ഞിന്‍ മാറ്റോലും തൂവലാല്‍
മഞ്ഞള്‍ത്തൂമണമെങ്ങും തൂകും നേരം
നീയെന്റെ ലോലലോലമാമുള്‍പ്പൂവിലെ
മൃദുദളങ്ങള്‍ മധുകണങ്ങള്‍ തഴുകുമെന്നോ
(വെള്ളിത്തിങ്കള്‍)

നാടോടിക്കിളി പാടും നാവേറിന്നീണവും
നല്ലോമല്‍ക്കുടമേന്തും പുള്ളോര്‍പ്പെണ്ണും
നാലില്ലംതൊടി നീളെ മേയും പൂവാലിയും
പേരാല്‍പ്പൂങ്കുട ചൂടും നാഗക്കാവും
നാം തമ്മിലൊന്നുചേരുമീ യാമങ്ങളില്‍
അഴകുഴിഞ്ഞും വരമണിഞ്ഞും പുണരുമെന്നോ
(വെള്ളിത്തിങ്കള്‍)
Movie/Album name: Melepparambil Aanveedu
Artists