Swararaaga Layathaala
2013
സ്വരരാഗലയതാള സുധധാരഗംഗയിലൊരു നവസംഗമം
അനുപമമാകുമീ നാദമധുര ഭാവസുകൃത സ്പന്ദനം
തേടുന്നു ഞാന്‍ തേജോമയി നിന്നെ
വ്രീളാമുഖി കാണുന്നു ഞാന്‍ എന്നും
സ്വരരാഗലയതാള സുധധാരഗംഗയിലൊരു നവസംഗമം
ശ്യാമനന്ദനപുഷ്പവനം അതില്‍ വരുമോ നീയെന്നരികില്‍
മധുകരവിരല്നഖകലയുടെ കവിതകളോടെ
സുരഭിലകിസലയതനുവിനു തരളതയോടെ
എന്‍ ജീവനേ കൂടെ വരു നീ
നിന് പ്രാണനായി കൂടിയലിയാന്
ആദ്യമായു് പൂവിടും ആതിരാവല്ലരി
ഭാര്യയാം ദര്‍ശനം തന്നുവോ
സുഭഗേ ഹര്‍ഷം ചൊരിയൂ
പുളകിതം നിന് സ്പര്‍ശം
പരിമളം നിന് മെയ്യില്‍
രസമയം ശുഭകരം
തവമുഖം
സ്വരരാഗലയതാള സുധധാരഗംഗയിലൊരു നവസംഗമം
ധാധൃ ധൃക്കു ധിന ധിന ധാധൃ ധൃക്കു ധിന ധിന
ധാ ധൂന കിടതക തോം കിടതക തരികിട ത ത തരികിട
ധാ ധിംധുത ധിംധുത ധിംധുത ത
ദേവാംഗനേ ആരോമലേ ഹേമാംഗികേ
കാതോരം കേട്ടതിനിയും
ഹൃദയാംബരമാകെ നിറയും
നിര്‍വൃതിയില്‍ ഞാനുമലിയും
തേന്‍ തുള്ളി താ യാമങ്ങളില്‍
നീ ചാഞ്ചാടിവാ പൊന്നൂഞ്ഞലില്
കളഭം തരു നീ കരളില്‍ നിറയേ
പുളകം പൊതിയൂ സിരയില്‍ നിറയേ
നീ മുന്നിലാടുന്ന നൃത്തങ്ങളില്‍ നല്ല
ആനന്ദപല്ലവിയാലാപനം
നാമൊന്നു ചേരുന്ന നേരങ്ങളില്‍
ഉള്ളില്‍ സായൂജ്യസൗഭാഗ്യമാന്ദോളനം
അഴകേയഴകേ വിടരൂ
അരികേയരികേ നിറയൂ
ആ...
(സ്വരരാഗ )
Movie/Album name: Njaan Anaswaran
Artists