En Kanavil

2022
Lyrics
Language: Malayalam

പ്രായമേ.... മറയുവതെങ്ങോ നീ
വേഗമേ.... അലയുവതെങ്ങോ നീ

ഇനി ഈലോകം ഈവേഗം ഈമോഹം ഈസ്നേഹം
പുണരാനെന്നും ആശ്വാസം
ഇനി നിൻരൂപം നിൻനാദം നിൻപാദം നിൻശ്വാസം
അണയാതെന്നിൽ നീ....

കടലായി നീ നിറഞ്ഞു മഴയായി നീ മൊഴിഞ്ഞു
വരമായി നീ പകർന്നു മിഴി നോവാതെ
കഥയന്നു മാഞ്ഞിരുന്നു പുഴയന്നു നേർത്തിരുന്നു
മനമിന്നു പാടി ഒന്നു തേങ്ങി
നിന്മുഖം നിൻസ്വരം അറിയാനായ്

എൻ കനവിൽ നിന്മിഴികളുമെൻ മിഴിയിൽ നിൻ നിനവുകളെൻ
നിനവിൽ നിന്മൃദുല സംഗീതം
എൻ ശ്രുതിയിൽ നിൻ വരികളുമെൻ വരിയിൽ നിന്മൊഴികളുമെൻ
മൊഴിയിൽ നിൻ സ്നേഹസല്ലാപം

ഇളം തേൻ കാറ്റായ് പാറി വന്നു നീ
പരാഗമായ് അരൂപിയായ്
പെയ്തൊഴിഞ്ഞ പാട്ടായ് പോയകന്നു നീ
വിലോലമായ് അശാന്തമായ്
വിഷാദം നീ വിചാരം നീ സ്വകാര്യം നീ പ്രയാണം നീ
വികാരം നീ വിദുരം നീ അനേകം നീ പ്രദോഷം നീ

എൻ കനവിൽ നിന്മിഴികളുമെൻ മിഴിയിൽ നിൻ നിനവുകളെൻ
നിനവിൽ നിന്മൃദുല സംഗീതം
എൻ ശ്രുതിയിൽ നിൻ വരികളുമെൻ വരിയിൽ നിന്മൊഴികളുമെൻ
മൊഴിയിൽ നിൻ സ്നേഹസല്ലാപം

വെയിൽ നീ മാത്രം പകൽ നീ മാത്രം
പ്രഭാതമായ് പ്രകാശമായ്
സ്വരം നീ മാത്രം നിഴൽ നീ മാത്രം
പ്രതീകമായ് പ്രതീക്ഷയായ്
വിഷാദം നീ വിചാരം നീ....

വിഷാദം നീ വിചാരം നീ സ്വകാര്യം നീ പ്രയാണം നീ
വികാരം നീ വിദുരം നീ അനേകം നീ പ്രദോഷം നീ

എൻ കനവിൽ നിന്മിഴികളുമെൻ മിഴിയിൽ നിൻ നിനവുകളെൻ
നിനവിൽ നിന്മൃദുല സംഗീതം
എൻ ശ്രുതിയിൽ നിൻ വരികളുമെൻ വരിയിൽ നിന്മൊഴികളുമെൻ
മൊഴിയിൽ നിൻ സ്നേഹസല്ലാപം

ഉയിരേ....

എൻ കനവിൽ നിന്മിഴികളുമെൻ മിഴിയിൽ നിൻ നിനവുകളെൻ
നിനവിൽ നിന്മൃദുല സംഗീതം
എൻ ശ്രുതിയിൽ നിൻ വരികളുമെൻ വരിയിൽ നിന്മൊഴികളുമെൻ
മൊഴിയിൽ നിൻ സ്നേഹസല്ലാപം
Movie/Album name: 4 Years (Four Years)
Artists