Pularkaala sandhya etho virahaardra gaanamothi Vidaraathe pozhiyunna swapnangal pole Ariyaathe enne njaan ennil thiraye Vidhi vannen manideepa naalam keduthi (pularkaala...)
Shilakalkkum mizhineeru pozhiyunna mattil Chirakumaay en gaanam alayadichethum Kanmunpil ini vannudikkuvaan nilkkum Ponnin pulariye paadi unarthum Vidaraathe pozhiyunna swapnangal pole Ariyaathe enne njaan ennil thiraye Vidhi vannen manideepa naalam keduthi
Panchaagni madhyathil en pancha praanan Venthaalum meettum njaan en mruthyu veena Maranathin madiyilum njaan aalapikkum Manasaakshi unarunna sankeerthanangal Vidaraathe pozhiyunna swapnangal pole Ariyaathe enne njaan ennil thiraye Vidhi vannen manideepa naalam keduthi (pularkaala...)
Language: Malayalam
പുലര്‍കാല സന്ധ്യ ഏതോ വിരഹാർദ്ര ഗാനമോതി വിടരാതെ പൊഴിയുന്ന സ്വപ്നങ്ങൾ പോലെ അറിയാതെ എന്നെ ഞാൻ എന്നിൽ തിരയേ വിധി വന്നെൻ മണിദീപ നാളം കെടുത്തി (പുലർകാല സന്ധ്യ...)
ശിലകൾക്കും മിഴിനീരു പൊഴിയുന്ന മട്ടിൽ ചിറകുമായ് എൻ ഗാനം അലയടിച്ചെത്തും കൺമുൻപിൽ ഇനി വന്നുദിക്കുവാൻ നിൽക്കും പൊന്നിൻ പുലരിയെ പാടി ഉണർത്തും വിടരാതെ പൊഴിയുന്ന സ്വപ്നങ്ങൾ പോലെ അറിയാതെ എന്നെ ഞാൻ എന്നിൽ തിരയേ വിധി വന്നെൻ മണിദീപ നാളം കെടുത്തി
പഞ്ചാഗ്നി മധ്യത്തിൽ എൻ പഞ്ചപ്രാണൻ വെന്താലും മീട്ടും ഞാൻ എൻ മൃത്യുവീണ മരണത്തിൻ മടിയിലും ഞാൻ ആലപിക്കും മനഃസാക്ഷി ഉണരുന്ന സങ്കീർത്തനങങൾ വിടരാതെ പൊഴിയുന്ന സ്വപ്നങ്ങൾ പോലെ അറിയാതെ എന്നെ ഞാൻ എന്നിൽ തിരയേ വിധി വന്നെൻ മണിദീപ നാളം കെടുത്തി (പുലർകാല സന്ധ്യ...)