ശാരികേ ശാരികേ സിന്ധുഗംഗാനദീ- തീരം വളര്‍ത്തിയ ഗന്ധര്‍വ ഗായികേ.. പാടുക നീ ഈ പുരുഷാന്തരത്തിലെ ഭാവോജ്ജ്വലങ്ങളാം സൂര്യഗായത്രികള്‍.. സൂര്യഗായത്രികള്‍ സൂര്യഗായത്രികള്‍
പണ്ടു നിന്‍ സംഗീത തീര്‍ത്ഥക്കരകളില്‍ പര്‍ണ്ണകുടീരങ്ങള്‍ നിര്‍മ്മിച്ചിരുന്നവര്‍.. അദ്വൈതസാരം മുളയ്ക്കുവാന്‍ ഈ മണ്ണില്‍ തത്വമസിയുടെ വിത്തു വിതച്ചവര്‍.. മുത്തു വിതച്ചവര്‍ മുത്തു വിതച്ചവര്‍
മണ്ണോടു മണ്ണായ മോഹഭംഗങ്ങളെ ചെന്നു തൊഴുന്ന യുഗശ്മശാനങ്ങളില്‍.. സത്യധര്‍മ്മങ്ങള്‍ മുറിവേറ്റു വീഴുന്നു യുദ്ധപ്പറമ്പിലെ ഈ ശരശയ്യയില്‍.. ഈ ശരശയ്യയില്‍ ഈ ശരശയ്യയില്‍
വീണ്ടുമുണരട്ടെ ഈ സംക്രമോഷഃസ്സില്‍ വീണ്ടും കവചം ധരിക്കട്ടെ ഭാരതം.. ഉണരട്ടെ ഭാരതം.. വിശ്വപ്രകൃതിയെ കീഴടക്കാനുള്ള വിപ്ലവം വീണ്ടും തുടരട്ടെ ഭാരതം.. ഉണരട്ടെ ഭാരതം..