Poovirinju

1961
Lyrics
Language: English

Poo virinju puthan poo virinju
Thenunnaan varunno varivande

Azhakinte sreekovil nada thurannu
Avidengumoru puthannoli parannu
Ilam thennalanuraaga kadha paranju
Hridayathin paathrathil madhu
(poo virinju...)

Oru kochuraaniyaay orungi vannu
Oli kannittaval naanam kunungi ninnu
Pularippennaananda nrithamaadi
Poonkuyil maniveena meetti paadi
Kothi kollum maanasam thullichaadi
Kuthi kollunnanumaathra ninnethedi
(poo virinju...)
Language: Malayalam

പൂ വിരിഞ്ഞു പുത്തന്‍ പൂ വിരിഞ്ഞു
തേനുണ്ണാന്‍ വരുന്നോ വരിവണ്ടേ

അഴകിന്റെ ശ്രീകോവില്‍നട തുറന്നു
അവിടെങ്ങുമൊരു പുത്തന്നൊളി പരന്നു
ഇളം തെന്നലനുരാഗക്കഥ പറഞ്ഞു
ഹൃദയത്തിന്‍ പാത്രത്തില്‍ മധു നിറഞ്ഞു
(പൂ വിരിഞ്ഞു)

ഒരു കൊച്ചുറാണിയായു് ഒരുങ്ങി വന്നു
ഒളികണ്ണിട്ടവള്‍ നാണംകുണുങ്ങി നിന്നു
പുലരിപ്പെണ്ണാനന്ദനൃത്തമാടി
പൂങ്കുയില്‍ മണിവീണമീട്ടിപ്പാടി
കൊതികൊള്ളും മാനസം തുള്ളിച്ചാടി
കുതികൊള്ളുന്നനുമാത്ര നിന്നെത്തേടി
(പൂ വിരിഞ്ഞു)
Movie/Album name: Sabarimala Sree Ayyappan
Artists