Mutholathingal

1993
Lyrics
Language: Malayalam

മുത്തോലത്തിങ്കള്‍ തുമ്പീ വാ
താമരത്തേനും കൊണ്ടേ വാ
ചന്ദനം പൂക്കും ആറ്റോരം
ചായുറങ്ങാമാലോലം
ദൂരേ ആരോ തുന്നും തൂവല്‍ക്കൂട്ടില്‍ വാഴും പൂണാരപ്പൂമുത്തേ
നീയും കൂടെ പാടാന്‍ വായോ
ഇന്നെന്‍ നെഞ്ചില്‍ ചായാന്‍ വായോ
മുത്തോലത്തിങ്കള്‍ തുമ്പീ വാ
താമരത്തേനും കൊണ്ടേ വാ
(മുത്തോലത്തിങ്കള്‍ )

കൂനുമണിച്ചെപ്പില്‍ കരുതുമീ കുളിരളം കനവുകള്‍
ഇനിമുതലൊന്നായി വിരിയുമോ നിറമാര്‍ന്ന വേളയില്‍
(കൂനുമണിച്ചെപ്പില്‍ )
ദൂരേ ആരോ മൂളും ചിന്തായി കേള്‍പ്പൂ വീണ്ടും ആത്മാവിന്‍ സല്ലാപം
നീയും കൂടെ പാടാന്‍ വായോ ഇന്നെന്‍ നെഞ്ചില്‍ ചായാന്‍ വായോ
(മുത്തോലത്തിങ്കള്‍ )

നറുമൊഴിപ്പൂക്കള്‍ പൊഴിയുമീ തളിരിളം കവിളുകള്‍
സ്വരമുകുളങ്ങള്‍ വിടരുമീ നവരാഗവേദിയായി
ധന്യം ധന്യം നിന്നാലിന്നീ ജന്മം മിന്നും മിന്നാരപ്പൊന്മുത്തേ
നീയും കൂടെ പാടാന്‍ വായോ ഇന്നെന്‍ നെഞ്ചില്‍ ചായാന്‍ വായോ
(മുത്തോലത്തിങ്കള്‍ )
Movie/Album name: Journalist
Artists