Vennilavu Peithalinja

2019
Lyrics
Language: Malayalam

വെണ്ണിലാവ്‌ പെയ്തലിഞ്ഞ പുണ്യമാണ് നീ
കണ്ണുഴിഞ്ഞു കാത്തിരിക്കും കാവലാണ് നീ
മഞ്ഞുതൂവൽപോലെ എൻ നെറുകിൽ
കൈതലോടും നേരം
പിഞ്ചുപൈതലാവും എൻ മനസ്സറിയാതേ
ഉയിരിന് പാലൂട്ടി കാത്തു നീ അന്നേ
പകരമീ ഞാനെന്തു നൽകാനെന്നമ്മേ
കരളുരുകുമ്പോളാ ചിരി നീട്ടാമോ
മിഴിനീരെല്ലാം മായുന്നൂ നിന്നിൽ
പെരുമഴയെന്നാലും വെയിലെന്നാലും
കുടയാകുന്നൊരലിവെന്നും നീയേ
വെണ്ണിലാവ്‌ പെയ്തലിഞ്ഞ പുണ്യമാണ് നീ
കണ്ണുഴിഞ്ഞു കാത്തിരിക്കും കാവലാണ് നീ

അക്ഷരം പകർന്നകാലം നീ കൊളുത്തിവച്ചതാം
സൂര്യദീപം ഉള്ളിനുള്ളിൽ പൊൻപ്രകാശമായതും
പൂക്കുറുമ്പു കാട്ടിടുമ്പോൾ നീ എടുത്ത ചൂരലും
എന്നുമെന്നും കൂട്ടുപോരും തേൻ തുളുമ്പും ഓർമ്മയായ്
അമ്മയുള്ള കാലത്തോളം കുഞ്ഞുതുമ്പിയാണ് ഞാൻ
ലോകമാകെ പാറിയാടും മാറിൽ വന്നു ചാഞ്ഞിടാം
നോമ്പ്നോറ്റ് കാത്തുവയ്ക്കാൻ നിന്നെ നെഞ്ചിലെന്നുമേ

വെണ്ണിലാവ്‌ പെയ്തലിഞ്ഞ പുണ്യമാണ് നീ
കണ്ണുഴിഞ്ഞു കാത്തിരിക്കും കാവലാണ് നീ
മഞ്ഞുതൂവൽപോലെ എൻ നെറുകിൽ
കൈതലോടും നേരം
പിഞ്ചുപൈതലാവും എൻ മനസ്സറിയാതേ
ഉയിരിന് പാലൂട്ടി കാത്തു നീ അന്നേ
പകരമീ ഞാനെന്തു നൽകാനെന്നമ്മേ
കരളുരുകുമ്പോളാ ചിരി നീട്ടാമോ
മിഴിനീരെല്ലാം മായുന്നൂ നിന്നിൽ
പെരുമഴയെന്നാലും വെയിലെന്നാലും
കുടയാകുന്നൊരലിവെന്നും നീയേ
Movie/Album name: Ittymani:Made in China
Artists