മധുമൊഴിയഴകേ മകരനിലാവേ ഞാൻ നിന്റെ മോഹവല്ലരി... താഴേ വരുവാൻ എന്തേ വൈകി ഞാൻ തേടിയ താരം ഇതല്ലേ.... ഹേയ്...മധുമൊഴിയഴകേ മകരനിലാവേ താഴേ വരുവാൻ എന്തേ വൈകി മഞ്ഞോലും രാത്രി വിരിഞ്ഞില്ലേ... നിന്നോടെന്റെ ഇഷ്ടം കൂടി മധുരാവിനു ചന്തം കൂടി നാമൊന്നായ് ചേരും ഈ വേള...
ഉള്ളം തട്ടി...ഞാൻ പെട്ടു..നീ എന്നെ തൊട്ടപ്പോൾ... നിന്റെ സ്നേഹം ഇന്നാദ്യം...പുതുമഴയായ് പെയ്യുമ്പോൾ തുള്ളീ മധുര യൗവ്വനം ഉള്ളിൽ മദന മത്സരം പൊള്ളും പുളകമാസരം...ഏകും ഞാൻ അയ്യോ വിരലിനാലേ നീ..മെയ്യിൽ കുളിരുകോരിയോ മെല്ലെ മുത്തി നീ എത്തി ആലോലം താലോലം
എന്തോ ഏതോ ഉന്മാദം ചെറു മാമഴയായീടും പയ്യെ പയ്യെ കൺകോണിൽ പനിനീരു നിറഞ്ഞീടും തൊട്ടാൽ വിടരുമീ മനം തുടരൂ നിന്റെ സാഹസം എന്നാൽ എന്നും ഉത്സവം...നീ വാ വാ.. ചുണ്ടിൽ കഥകൾ എഴുതണം പെണ്ണേ നമ്മൾ ഉണരണം മെല്ലെ മുട്ടി താരാട്ടി സന്ധ്യേ വാ...ചേലാട്ടി...