നിറങ്ങൾ നിറങ്ങൾ നിറങ്ങൾ സ്വരങ്ങൾ സ്വരങ്ങൾ സ്വരങ്ങൾ പിറന്നാൾ ദിനത്തിൽ അഭിവാദനത്തിൻ നിറങ്ങളിതാ സ്വരങ്ങളിതാ
കാതോർത്തു നോക്കൂ കായലിലോളങ്ങൾ മൂളുന്നു സ്വാഗതഗാനം കാറ്റിന്റെ ചുണ്ടത്ത് തത്തിക്കളിക്കും കാതരമൊരു ഗാനം ഇനിയും വരും ഇനിയും വരും ജന്മദിനം ജന്മദിനം (നിറങ്ങൾ )
മനസ്സിന്റെ മച്ചിലെ വാതിൽ തുറന്നു ഞാൻ മണിവിളക്കിന്നു കൊളുത്തും സ്മരണകൾ തന്നൂടെ ച്ഛായാപടങ്ങളിൽ വനപുഷ്പമാലകൾ ചാർത്തും ഇനിയും വരും ഇനിയും വരും ജന്മദിനം ജന്മദിനം (നിറങ്ങൾ )