Japasooryagaayathri

2017
Lyrics
Language: English

Thanana thum thum thanana...thanana thum thum thanana...
Thanana thum thum thanana...thanana thum thum thanana.....

Japasoorya gaayathri shruthi cherum nerathu
Ilam manjil varamanjal arayunnithaa...
Poonkuyil paadunna puthumana muttathu
Pularveyil kolangal ezhuthunnithaa....
Naalukettinte aravaathil thurakkunnithaa
Nanmayolunna sreedevikaa...

Thanthana..thathananana...thanthana..
Thanthana..thathananana...thanthana....

Japasooryagaayathri shruthi cherum nerathu
Ilam manjil varamanjal arayunnithaa
Poonkuyil paadunna puthumana muttathu
Pularveyil kolangal ezhuthunnithaa...

Poonunool poleyee puzha vannu punarumpol
Thaazhvara dhyaanichu mizhi poottiyo...
Upanayanathinte upaveda shankholi
Aananda manthrathil ilakunnuvo...
Rithubheda swarakanyakal...saadhakam cheytheedave
Mathimukhi maniveenayil..thanuviral thazhukeedave
Shreeranjini ninnullilum..hemantha chandrolsavam

Machakathammaykku thoovennilaavinte
Nallenna nanayunna thiri neettiyo...
Sandhyaykku sheevothi aaraadum nerathu
Thirunaama rudraaksham kortheelayo...
Kadhakali arangaakuvaan...vadakkillam orungeedave
Puthiyoru purappaadinaay...manayola chaartheedave
Aaro oraal mindaatheyee kaattodu koodunnuvo...
Language: Malayalam

തനന തുംതുംതനന..തനന തുംതുംതനന..തനന തുംതുംതനന
തനന തുംതുംതനന..തനന തുംതുംതനന..തനന തുംതുംതനന...

ജപസൂര്യഗായത്രി ശ്രുതി ചേരും നേരത്തു്
ഇളം മഞ്ഞിൽ വരമഞ്ഞളരയുന്നിതാ...
പൂങ്കുയിൽ പാടുന്ന പുതുമനമുറ്റത്തു്
പുലർ വെയിൽ കോലങ്ങളെഴുതുന്നിതാ...
നാലുകെട്ടിന്റെ അറവാതിൽ തുറക്കുന്നിതാ...
നന്മയോലുന്ന ശ്രീദേവികാ....

തനതന...തനതനന...തനതന...
തനതന...തനതനന...തനതന.....

ജപസൂര്യഗായത്രി ശ്രുതി ചേരും നേരത്തു്
ഇളം മഞ്ഞിൽ വരമഞ്ഞളരയുന്നിതാ...
പൂങ്കുയിൽ പാടുന്ന പുതുമനമുറ്റത്തു്
പുലർ വെയിൽ കോലങ്ങളെഴുതുന്നിതാ...

പൂണൂനൂൽ പോലെയീ പുഴ വന്നു പുണരുമ്പോൾ
താഴ്‌വര ധ്യാനിച്ചു മിഴി പൂട്ടിയോ...
ഉപനയനത്തിന്റെ ഉപവേദ ശംഖൊലി
ആനന്ദ മന്ത്രത്തിൽ ഇളകുന്നുവോ...
ഋതുഭേദ സ്വരകന്യകൾ...സാധകം ചെയ്തീടവേ...
മതിമുഖി മണിവീണയിൽ...തണുവിരൽ തഴുകീടവേ...
ശ്രീരഞ്ജിനീ നിന്നുള്ളിലും ഹേമന്തചന്ദ്രോത്സവം...

മച്ചകത്തമ്മയ്ക്ക് തൂവെണ്ണിലാവിന്റെ
നല്ലെണ്ണ നനയുന്ന തിരി നീട്ടിയോ...
സന്ധ്യയ്ക്ക് ശീവോതി ആറാടും നേത്തു്
തിരുനാമ രുദ്രാക്ഷം കോർത്തീലയോ...
കഥകളി അരങ്ങാകുവാൻ..വടക്കില്ലം ഒരുങ്ങീടവേ...
പുതിയൊരു പുറപ്പാടിനായ്...മനയോല ചാർത്തീടവേ...
ആരോ ഒരാൾ മിണ്ടാതെയീ കാറ്റോടു കൂടുന്നുവോ.....
Movie/Album name: Devayaanam
Artists