Maayunnuvo Pakal Sooryan [F]

2001
Lyrics
Language: English

Maayunnuvo pakal sooryan
Marayunnuvo vayil naalam (2)
Irul rathriyaay njaanum vanayaathrayaay
Sharamunayaal murivetta shalabham pole...
Santhwanam nalkuvaan aaraneeshwaraa...
(maayunnuvo...)

Koorirul koodinullil ee rathriyil
Areyum kanaathente poomainakal
Enneyorthu melle melle mizhineer vaarkkumo
Santhwanam nalkuvaanini araneeshwaraa...
(maayunnuvo...)

Kunjunaal thotte moolum tharattu njaan
Makkale ningalkkennum mulappaalu njaan
Ningal kanum swapnangalthan chirakaaninnu njan
Rareeram paduvaanini araneeshwaraa...

Maayunnuvo pakal sooryan
Marayunnuvo vayil naalam
Irul rathriyaay njaanum vanayaathrayaay
Sharamunayaal murivetta shalabham pole...
Santhwanam nalkuvaan aaraneeshwaraa...
Language: Malayalam

മായുന്നുവോ പകൽ സൂര്യൻ
മറയുന്നുവോ വെയിൽനാളം (2)
ഇരുൾ രാത്രിയായ് ഞാനും വനയാത്രയായ്
ശരമുനയാൽ മുറിവേറ്റ ശലഭം പോലേ...
സാന്ത്വനം നല്‍കുവാൻ ആരാണീശ്വരാ...
(മായുന്നുവോ...)

കൂരിരുൾ കൂടിന്നുള്ളിൽ ഈ രാത്രിയിൽ
ആരെയും കാണാതെന്റെ പൂമൈനകൾ
എന്നെയോർത്ത് മെല്ലേ മെല്ലേ മിഴിനീർ വാർക്കുമോ
സാന്ത്വനം നല്‍കുവാനിനി ആരാണീശ്വരാ...
(മായുന്നുവോ...)

കുഞ്ഞുനാൾ തൊട്ടേ മൂളും താരാട്ട് ഞാൻ
മക്കളേ നിങ്ങള്‍ക്കെന്നും മുലപ്പാലു ഞാൻ
നിങ്ങൾ കാണും സ്വപ്നങ്ങള്‍തൻ ചിറകാണിന്നു ഞാൻ
രാരിരം പാടുവാനിനി ആരാണീശ്വരാ...

മായുന്നുവോ പകൽ സൂര്യൻ
മറയുന്നുവോ വെയിൽനാളം
ഇരുൾ രാത്രിയായ് ഞാനും വനയാത്രയായ്
ശരമുനയാൽ മുറിവേറ്റ ശലഭം പോലേ...
സാന്ത്വനം നല്‍കുവാൻ ആരാണീശ്വരാ...
Movie/Album name: Swarnna Chirakumaay
Artists