Ola Peeliyil

1990
Lyrics
Language: Malayalam

ഓലപ്പീലിയിലൂഞ്ഞാലാടും ഓലേഞ്ഞാലിക്കുരുവി വാ
ഓണമുറ്റത്തു് നൃത്തം വയ്ക്കും ഓമനത്തുമ്പി വാ
ഒരു മാമരത്തിലെ ഒന്നാനാം കൂട്ടിലെ
ഓലോലംകിളിയുടെ കഥ പറയാം
(ഓലപ്പീലിയില്‍ )

പൂക്കൈത പൂത്തു പൂമുല്ല പൂത്തു (2)
പൈങ്കിളികന്യയ്ക്കു് പുളകങ്ങള്‍ പൂത്തു
പുഴയില്‍ കണ്ണാടി നോക്കി പെണ്ണൊരുങ്ങി
പുതുസ്വപ്ന ലഹരിയിലവള്‍ മയങ്ങി
ഒ...
(ഓലപ്പീലിയില്‍ )

ആണ്‍കിളി ഒന്നന്നു അരികത്തണഞ്ഞു
കഴുകനാകിളിയുടെ കരള്‍ കൊത്തിപ്പറിച്ചു
(ആണ്‍കിളി)
വനവേടനവളെ വലവീശിപ്പിടിച്ചു
നിത്യദുഃഖത്തിന്റെ കൂട്ടിലടച്ചു
ഒ...
(ഓലപ്പീലിയില്‍ )
Movie/Album name: Vamshaantharam
Artists