ഒരേ കനവിൽ നനഞ്ഞു നാമെന്നും...എന്നും... ഒരേ കവിത മൃദുലമായ് മൂളി മധുരമായ് നാം.. ഓ...പ്രണയമഴയായി പൊഴിയാമോ കരളിലാകെ എൻ ഇരുളുവഴിയാകെ... നിലാവായ് കൂടെ വരുമോ നീ....സഖീ.. പവിഴ സന്ധ്യയോ....അധരകാന്തിയോ... ഹൃദയം തേടുമാ പ്രണയഭംഗിയോ.... ഹാ..ആ ഹാഹാ..ആ...ആ....ഹാഹാ ആ...
വരൂ...അകലെ മലനിരയോരം പൂവേ... തരൂ....കരളിൽ നിറയുമാ മധു മധുപനായ് നീ ഓ....തണലുമരമായി പടരാം ഞാൻ വഴിയിലാകെ.. ആ തണലിലലിയാനായ് പറവയായ് നീ വരാമോ എൻ സഖീ... പൂവിൻ മാറിലെ പരാഗം തേടും മായക്കാറ്റോ മായാജാലമായ് കിനാവിൽ പൂക്കും താരമോ....