Madhurabhaashinikal

1977
Lyrics
Language: English

Madhurabhaashinikal maninoopurangngal
Madabharanatanaththil chirikkatte
Chiththa mayooranarththanam natakkatte
(madhura...)

Karapallavangngal kaimudra thante
Kamaniiyabhaashayil ilakatte
Thankachchilanka than jhamkaaranaadam
Samgiithamelaththil ozhukatte
(madhura...)

Swarggiiyagaanavum thaalavum chernnoru
Swararaagagamgayaay theeratte narththakii
Niiyoru maththamaraalamaay
Nriththavediyil chalikkatte
(madhura...)
Language: Malayalam

ആ...ആ....ആ...ആ...
മധുരഭാഷിണികൾ മണിനൂപുരങ്ങൾ
മദഭരനടനത്തിൽ ചിരിക്കട്ടേ
മധുരഭാഷിണികൾ മണിനൂപുരങ്ങൾ
മദഭരനടനത്തിൽ ചിരിക്കട്ടേ - ചിത്ത
മയൂരനർത്തനം നടക്കട്ടേ
മധുരഭാഷിണികൾ മണിനൂപുരങ്ങൾ

കരപല്ലവങ്ങൾ കൈമുദ്രതന്റെ
കമനീയഭാഷയിൽ ഇളകട്ടേ
തങ്കച്ചിലങ്കതൻ ജംങ്കാരനാദം
സംഗീതമേളത്തിൽ ഒഴുകട്ടേ
മധുരഭാഷിണികൾ മണിനൂപുരങ്ങൾ

സ്വർഗ്ഗീയഗാനവും താളവും ചേർന്നൊരു
സ്വരരാഗഗംഗയായ് തീരട്ടേ.....(സ്വർഗ്ഗീയഗാനവും....)
നർത്തകീ നീയൊരു മത്തമരാളമായ്
നൃത്തവേദിയിൽ ചലിക്കട്ടേ
മധുരഭാഷിണികൾ മണിനൂപുരങ്ങൾ....
Movie/Album name: Sreemad Bhagavadgeetha
Artists