Naadottukku paari nadannu
Paniykkana kaatte povalle
Naadottukku paari nadannu
Madikkana kaatte
Kaaduchutti then thediyodana
Kaarooli vande maayalle
Kaaduchutti thenkudichaadana
Kaarooli vande
Muttathe mulla virinje
Maanathu thinkaludiche
Muttathu mullavirinjaal
Embadum thinkalu pole
Kandu kandangane paari
Nadakkaathullil vaayo thenunnaan
(naadottukku paari ...)
Naadellam kaanande
Choduvittu vaayodaa poove
Vinnellam paarande
Veeduvittu vaayodaa poove
Kaaduthorum thenthedi
Pona karivandu njane oaa..oaa
Neeyum varille koode
Ooho oaa.....oaa..oaa..oaa...
(naadottukku paari ..)
നാടൊട്ടുക്ക് പാറി നടന്ന്
പനിയ്ക്കണ കാറ്റേ പോവല്ലേ
നാടൊട്ടുക്ക് പാറി നടന്ന്
മദിക്കണ കാറ്റേ
കാടുചുറ്റി തേൻ തേടിയോടണ
കാറൊളി വണ്ടേ മായല്ലേ
കാടുചുറ്റി തേൻകുടിച്ചാടണ
കാറൊളി വണ്ടേ
മുറ്റത്തെ മുല്ല വിരിഞ്ഞേ
മാനത്ത് തിങ്കളുദിച്ചേ
മുറ്റത്ത് മുല്ലവിരിഞ്ഞാൽ
എമ്പാടും തിങ്കള്‍ പോലെ
കണ്ടു കണ്ടങ്ങനെ പാറി
നടക്കാതുള്ളിൽ വായോ തേനുണ്ണാൻ
(നാടൊട്ടുക്ക് പാറി ...)
നാടെല്ലാം കാണണ്ടേ
ചോടുവിട്ട് വായോടാ പൂവേ
വിണ്ണെല്ലാം പാറണ്ടേ
വീടുവിട്ടു വായോടാ പൂവേ
കാടുതോറും തേൻതേടി
പോണ കരിവണ്ടു ഞാനേ ഓ..ഓ
നീയും വരില്ലേ കൂടെ
ഓഹോ ഓ.....ഓ..ഓ..ഓ...
(നാടൊട്ടുക്ക് പാറി ..)
Movie/Album name: Kuttanpillayude Sivaraathri
Artists