Idam Valam

2018
Lyrics
Language: English

Idam valam virinja changala
Arutherinjuyarthi chenkodi
Chuvanna mannil ninnuyarnnithaa...ithaa...
Puthu thaara viplava swaram...
(idam valam....)
Kanalaalanam karangalil chudu naadiyil therodanam
Arivaalinaal koytha kathirukal
Patharaathe...vinnileykkuyarthanam....

Adhikaara veedhiyil uyarnnu ninnidum
Kottamathilukal thakartherinju naam...
Varum namukku naaleyum karam tharum sakhaakkalaayiram...
Porinaay kodum iruttine velichamaakkidaam
Patharaathurachu kaal chavittidaam....
Piranna naadinaay chudu chora chinthidum
Udalaake naam pakuthu nalkidum
Ethikkalangalil karangalenthum aayudham
Adichamarthaam...namukkaruthu maattidaam....
Kanalaalanam karangalil...chudu naadiyil therodanam
Arivaalinaal koytha kathirukal
Patharaathe...vinnileykkuyarthanam.....

Idam valam virinja changala
Arutherinjuyarthi chenkodi
Chuvanna mannil ninnuyarnnithaa...ithaa...
Puthu thaara viplava swaram...
Oh...oh...oh...oh....
Language: Malayalam

ഇടം വലം വിരിഞ്ഞ ചങ്ങല
അറുത്തെറിഞ്ഞുയർത്തി ചെങ്കൊടി
ചുവന്ന മണ്ണിൽനിന്നുയർന്നിതാ...ഇതാ...
പുതു താര വിപ്ലവസ്വരം....
(ഇടം വലം....)
കനലാളണം കരങ്ങളിൽ ചുടുനാടിയിൽ തേരോടണം
അരിവാളിനാൽ കൊയ്ത കതിരുകൾ
പതറാതെ...വിണ്ണിലേക്കുയർത്തണം....

അധികാരവീഥിയിൽ ഉയർന്നുനിന്നിടും
കോട്ടമതിലുകൾ തകർത്തെറിഞ്ഞു നാം...
വരും നമുക്കു നാളെയും കരം തരും സഖാക്കളായിരം....
പോരിനായ് കൊടും ഇരുട്ടിനെ വെളിച്ചമാക്കിടാം
പതറാതുറച്ചു കാൽ ചവിട്ടിടാം...
പിറന്ന നാടിനായ് ചുടുചോര ചിന്തിടും
ഉടലാകെ നാം പകുത്തുനൽകിടും
എതിർക്കളങ്ങളിൽ കരങ്ങളേന്തും ആയുധം
അടിച്ചമർത്താം...നമുക്കറുത്തുമാറ്റിടാം....
കനലാളനം കരങ്ങളിൽ...ചുടുനാടിയിൽ തേരോടണം
അരിവാളിനാൽ കൊയ്ത കതിരുകൾ
പതറാതെ....വിണ്ണിലേയ്ക്കുയർത്തണം....

ഇടം വലം വിരിഞ്ഞ ചങ്ങല
അറുത്തെറിഞ്ഞുയർത്തി ചെങ്കൊടി
ചുവന്ന മണ്ണിൽനിന്നുയർന്നിതാ...ഇതാ...
പുതു താര വിപ്ലവസ്വരം....
ഓ...ഓ....ഓ...ഓ.....
Movie/Album name: Kala Viplavam Pranayam
Artists