സഹ്യന്റെ ഹൃദയം മരവിച്ചു സന്ധ്യതന്‍ കവിള്‍ത്തടം ചുവന്നൂ മകളുടെ ഗദ്ഗദം യാത്ര ചോദിയ്ക്കുമ്പോള്‍ മണ്ണിന്റെ കണ്ണുകള്‍ നിറഞ്ഞൂ നദികള്‍ കരഞ്ഞൂ.. കരഞ്ഞൂ
ഈവനഛായയില്‍ പോയവസന്തത്തില്‍ പൂവിട്ടുവിടര്‍ന്നോരനുരാഗമേ നീയൊരു വിരഹവികാരമായി ഇന്നു നിന്‍ കുടില്‍ കണ്വാശ്രമമായീ ഒക്കത്തു ജീവിതച്ചുമടുമായ് പോവുക ദു:ഖപുത്രീ.. ദു:ഖപുത്രീ.. ദു:ഖപുത്രീ.. സഹ്യന്റെ ഹൃദയം മരവിച്ചു.......
പേരറിയാത്തൊരു സായാഹ്ന സ്വപ്നത്തിന്‍ മാറത്തു പടര്‍ന്നോരഭിലാഷമേ നീയൊരു നിത്യവിഷാദമായി ഇന്നു നിന്‍ കഥ ശാകുന്തളമായീ ഒറ്റയ്ക്കു കണ്ണുനീര്‍ക്കുടവുമായ് പോവുക ദു:ഖപുത്രീ.. ദു:ഖപുത്രീ.. ദു:ഖപുത്രീ..
സഹ്യന്റെ ഹൃദയം മരവിച്ചു സന്ധ്യതന്‍ കവിള്‍ത്തടം ചുവന്നൂ മകളുടെ ഗദ്ഗദം യാത്ര ചോദിയ്ക്കുമ്പോള്‍ മണ്ണിന്റെ കണ്ണുകള്‍ ചുവന്നൂ നദികള്‍ കരഞ്ഞൂ.. കരഞ്ഞൂ
Movie/Album name: Durga
Movie Summary:Durga (1974) is a Malayalam film centered on themes of devotion and family, with the song "Sahyante Hridayam" reflecting its emotional and spiritual core.
Song Credits: Music composed by G. Devarajan; lyrics by Sreekumaran Thampi; sung by K. J. Yesudas.
Musical Style: Traditional Malayalam film devotional song (bhakti-style melody).
Raga Details: Information not available.
Key Artists Involved: G. Devarajan (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer).